സ്വയം ചിട്ടപ്പെടുത്തിയ രീതിയിൽ ചുവടുവെച്ചപ്പോൾ ലോകം കൈയ്യടിച്ചു ; കുടിയന്റെ റാസ്പുടിൻ ചലഞ്ചിനെക്കുറിച്ച് മഞ്ജു വാര്യർ!

0

കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങൾ കീഴടക്കി കൊണ്ടിരിക്കുകയാണ് റാസ്പുടിൻ ഡാൻസ് ചലഞ്ച്. മെഡിക്കൽ വിദ്യാർഥികളായ നവീനും ജാനകിയും ആയിരുന്നു ഇതിന് തുടക്കം കുറിച്ചത്. മെഡിക്കൽ കോളേജിലെ ജോലി വിഭാഗത്തിനിടയിൽ ലഭിച്ച ഇടവേളയിൽ ആയിരുന്നു ഇരുവരും വിശ്രമവേളകൾ ആനന്ദകരമാക്കാൻ എന്ന രീതിയിൽ റാസ്പുടിൻ ഡാൻസുമായി എത്തിയത്. എന്നാൽ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയ തോടുകൂടി നിമിഷങ്ങൾക്കുള്ളിൽ വൈറലായി മാറുകയായിരുന്നു. നവീൻ റെയും ജാനകിയുടെയും ചുവടുപിടിച്ച് നിരവധി ആളുകൾ റാസ്പുടിൻ ഡാൻസ് ചലഞ്ചുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അവരെ എല്ലാവരെയും കടത്തിവെട്ടിയ അത് കൂടി എന്റെ റാസ്പുടിൻ ഡാൻസ് ചലഞ്ച് ആയിരുന്നു.

രസകരമായ രീതിയിൽ ചടുലമായ നൃത്തച്ചുവടുകൾ ഓടു കൂടിയായിരുന്നു റാസ്പുട്ടിൻ ചലഞ്ചിൽ കുടിയൻ എത്തിയത്. ഇയാൾ ശരിക്കും മദ്യപിച്ചിട്ട് ആണോ ഡാൻസ് ചെയ്യുന്നത് എന്ന് വരെ പ്രേക്ഷകർക്ക് തോന്നിപ്പോയി. സമൂഹമാധ്യമങ്ങൾ അയാളെ തിരക്കി ഇറങ്ങുകയും ചെയ്തു. അവസാനം ആ കുടിയനെ കണ്ടു കിട്ടി, സനൂപ് എന്നായിരുന്നു പേര്. സമൂഹമാധ്യമങ്ങൾ സനൂപിനെ ഡാൻസ് ഏറ്റെടുത്ത് തോടുകൂടി ഇന്നിപ്പോൾ ആളൊരു താരമാണ്. എന്നാൽ മദ്യപിക്കാതെ ആണ് അത്തരത്തിൽ ഒരു ഡാൻസ് ചെയ്തതെന്നായിരുന്നു സനൂപിനെ വാദം. ഇന്നിപ്പോൾ സനൂപിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഇടയിലുണ്ടായ ചോദ്യത്തിന് ആയിരുന്നു മഞ്ജുവാര്യർ രസകരമായ രീതിയിൽ മറുപടി നൽകിയത്.

“കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല ആത്മപ്രകാശനത്തിന്റെ ഉപാധിയായാണ് സനൂപ് കുമാറിന്റെ ഡാൻസിനെ കാണേണ്ടത്.” മഞ്ജു വാര്യർ പറയുന്നു. മദ്യപിക്കാതെയായിരുന്നു സനൂപിന്റെ പ്രകടനമെന്നതിലുണ്ട് അയാളുടെ മികവെന്നും മഞ്ജു കൂട്ടിച്ചേർത്തു. സനൂപിനെ പ്രശംസിച്ച് മഞ്ജു നവീനെയും ജനകിയെയും കുറിച്ചും പരാമർശിക്കാൻ മറന്നില്ല. “ആശുപത്രിമുറിയിലെ രക്തസമ്മര്‍ദ്ദം കൂട്ടുന്ന ജോലിയില്‍ നിന്ന് പുറത്തേക്കുവന്നപ്പോള്‍ ജാനകിക്കും നവീനും തോന്നിയത് നൃത്തം ചെയ്യാനാണെന്നും അവര്‍ സ്വയം ചിട്ടപ്പെടുത്തിയ രീതിയില്‍ ചുവടുവെച്ചപ്പോള്‍ ലോകം കൈയടിച്ചു,”. മഞ്ജുവിനെ ഈ വാക്കുകൾ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.