രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ. വളരെ മികച്ച ഇൻഫോർമേഷൻ

0

കൊറോണയും പല ജീവിതശൈലി രോഗങ്ങളും നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ശരീരത്തിന് ആരോഗ്യം നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്. ശരിയായ ആഹാര രീതി ഇല്ലാത്തതുകൊണ്ട് തന്നെ പല രോഗങ്ങളും നമ്മൾ ക്ഷണിച്ചുവരുത്തുന്നു. ചിട്ടയായ ആരോഗ്യ രീതിയും ഭക്ഷണ ശൈലിയും ഉണ്ടെങ്കിൽ പല രോഗങ്ങളെയും നമുക്ക് അകറ്റി നിർത്താം.

നമ്മുടെ ജീവിതത്തിൻറെ ഭാഗം ആക്കേണ്ട ചില ഭക്ഷണസാധനങ്ങൾ ആണ് ഇവിടെ പറയാൻ പോകുന്നത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഇമ്മ്യൂണിറ്റി സെല്ലുകൾ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്നു. ഒരു കിലോ ശരീരഭാരത്തിന് ഒരു ഗ്രാം പ്രോട്ടീൻ എന്ന രീതിയിൽ കഴിക്കണം. പാല് ,മുട്ട ,പനീർ ,ഇറച്ചി എന്നിവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ആൻഡ് മിനറൽ അടങ്ങിയ ഭക്ഷണങ്ങളും സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം. നെല്ലിക്ക, ചെറുനാരങ്ങ, മുന്തിരി, പപ്പായ എന്നിവയാണിവ.

സ്പൈസസ് ഭക്ഷണത്തിൻറെ ഭാഗമാകുന്നത് വളരെ നല്ലതാണ്. വെളുത്തുള്ളി,
മഞ്ഞൾ, ഇഞ്ചി എന്നിവയാണ് ഇവ. ഇത് ഫ്രഷായി കഴിക്കുന്നത് അത്യുത്തമം ആണ്. ജങ്ക് ഫുഡുകൾ പൂർണ്ണമായി ഒഴിവാക്കുക. ഇവ നമ്മുടെ ഇമ്മ്യൂണിറ്റിയെ വലിയതോതിൽ സ്വാധീനിക്കുന്നു. ദിവസവും നാല് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ചിട്ടയായ വ്യായാമം ശരീരത്തിന് ഉന്മേഷം നൽകുന്നു. ദിവസവും കുറച്ചുനേരം നടക്കുന്നതും ഈ വ്യായാമമായി ഉൾപ്പെടുത്താം.