Social Media

ഋതുവിന്റെ കാമുകൻ വിവാഹിതനായ ഒരു കുഞ്ഞിന്റെ അച്ഛൻ ; ബന്ധം തുടങ്ങിയിട്ട് നാലു വർഷം! വിവാഹം ഉടൻ !

ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 3 ൽ നിരവധി ആരാധകരുള്ള ഒരു മത്സരാർഥിയാണ് ഋതു മന്ത്ര. അഭിനേത്രിയും മോഡലും ഗായികയുമായ ഋതു നിരവധി ചലച്ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. എന്നാൽ ബിഗ് ബോസിന് ഉള്ളിൽ എത്തിയതോടെ കൂടിയാണ് റിതു മന്ത്ര പ്രേക്ഷകർക്കിടയിൽ സജീവ ചർച്ചയായി മാറിയത്. പലപ്പോഴും മണിക്കുട്ടന്റെയും റംസാൻറെയും പേര് ചേർത്തുവെച്ച് ഋതു മന്ത്രയെ കുറിച്ച് സംസാരങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിലൊന്നും ഒരു കഴമ്പുമില്ല എന്ന് പലതവണയായി താരം തന്നെ പറഞ്ഞിട്ടുണ്ട്. ഋതുവിനെ ആ വാക്കുകളെ ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ വരുന്ന വാർത്തകൾ. സംഭവം മറ്റൊന്നുമല്ല ക്രിസ്തുവിനു ബിഗ് ബോസ് ഹൗസിനുള്ളിൽ വരുന്നതിനു മുൻപ് തന്നെ ഒരു കാമുകൻ ഉണ്ട്.

ബിഗ് ബോസിൽ നിന്നും റിതു വിജയിയായി തിരികെ വരാനായി കാത്തിരിക്കുകയാണ് അദ്ദേഹം. തുടർന്ന് ഇരുവരും വിവാഹം കഴിക്കാൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. അഭിനേതാവും മോഡലുമായ ജിയാ ഇറാനിയാണ് ഋതുവിന്റെ കാമുകൻ. ജിയ തന്നെയാണ് ഇക്കാര്യം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിയ ഇക്കാര്യം പറഞ്ഞത്. റിതു മായി നാലുവർഷമായി താൻ പ്രണയത്തിലാണെന്നും, ബിഗ് ബോസ് ഇൻ ഉള്ളിൽ നിന്നും തിരികെ വന്നുകഴിഞ്ഞാൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുകയാണ് എന്ന് ജിയ പറയുന്നു. തന്റെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണെന്നും ആ ബന്ധം കഴിഞ്ഞമാസമാണ് നിയമപരമായി വേർപെട്ട എന്നും ആ ബന്ധത്തിൽ തനിക്ക് ഒരു മകൻ ഉണ്ടെന്ന് ജിയ പറയുന്നു. വർഷങ്ങളായി ഭാര്യയുമായി വേർപെട്ട് കഴിയുകയായിരുന്നു ജിയ.

തുടർന്നാണ് ജിയുടെ ജീവിതത്തിലേക്ക് റിതു എത്തിയത്. ഋതുവിനെ തനിക്ക് നല്ലതുപോലെ അറിയാം എന്നും അതുകൊണ്ടുതന്നെ റംസാനും മണിക്കുട്ടനും ഒപ്പം ചേർത്തുള്ള വാർത്തകളൊന്നും തനിക്ക് ഒരു പ്രശ്നമായി മാറാറില്ല എന്നും പറയുന്നു. ഒരു ഷൂട്ടിംഗിനിടെയിൽ വച്ചാണ് താൻ ഋതുവിനെ കണ്ടുമുട്ടിയതെന്നും നീണ്ട സംഭാഷണത്തിന് ഒടുവിൽ തങ്ങൾക്ക് സമാനമായ ആശയങ്ങൾ ആണ് ഉള്ളതെന്ന് മനസിലായതായും ജിയ വ്യക്തമാക്കി. കൊച്ചിയിലുള്ള പലർക്കും തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയാമെന്നും ഇരുവരും പല യാത്രകളും നടത്താറുണ്ടെന്നും ഋതുവിനെ ആയിരക്കണക്കിന് ചിത്രങ്ങൾ തന്റെ പക്കൽ ഉണ്ട് എന്ന് ജിയ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top