വർഷങ്ങൾക്ക് ശേഷമുള്ള താരപുത്രിയുടെ മാറ്റം നോക്കണേ; സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് താരപുത്രിയുടെ ബാല്യകാല ചിത്രം !

0

വളരെയധികം ആരാധക പിന്തുണയുള്ള രണ്ടു മലയാള താരങ്ങൾ ആണ് ദിലീപും പൃഥ്വിരാജും. സിനിമ മേഖലയിൽ മാത്രമല്ല ഇരുവരുടെ സ്വകാര്യ ജീവിതവും ആരാധകരെ എന്നും ചിന്തിപ്പിച്ചിട്ടുള്ള കാര്യമാണ്. കഴിഞ്ഞിടയ്ക്കായിരുന്നു പൃഥ്വിയുടേയും സുപ്രിയയുടെയും പത്താം വിവാഹ വാർഷികം ഇരുവരും ആഘോഷമാക്കിയത്. നിരവധി താരങ്ങളും അർധകരും ഇരുവർക്കും ആശംസയുമായി എത്തുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരും തന്നെയാണ് തങ്ങളുടെ വിവാഹ വാർഷികത്തെ കുറിച്ച് വാചാലരായതും. എന്നാൽ ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് പൃഥ്വിയുടേയും സുപ്രിയയുടെയും വിവാഹ സമയത്തെടുത്ത ഒരു ചിത്രമാണ്.

ചിത്രത്തിൽ പൃഥ്വിയ്ക്കും സുപ്രിയയ്ക്കും ഒപ്പം മലയാളികളുടെ ജനപ്രിയ നായകനായ ദിലീപും മകൾ മീനാക്ഷിയും ഉണ്ടായിരുന്നു. മീനാക്ഷി ചെറിയ ഒരു ഫ്രോക്കൊക്കെ ഇട്ട് നിൽക്കുകയാണ് ചിത്രത്തിൽ. വളരെ ചെറിയ കുട്ടിയാണ് അന്ന് മീനാക്ഷി. മീനാക്ഷിയുടെ എന്നത്തേയും ഇന്നത്തെയും മാറ്റം അത്ഭുതകരമാണ്. പത്തു വർഷത്തിനിടയിൽ മീനാക്ഷിയിൽ മാറാതെ നിലനിൽക്കുന്നത് ആ പുഞ്ചിരി മാത്രമാണ് എന്നാണ് ആരാധക പക്ഷം. വർഷങ്ങൾക്ക് മുന്പെടുത്ത ഈ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം നിറഞ്ഞു നിൽക്കുന്നത്.

പൊതുവെ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ കുത്തി പൊക്കിക്കൊണ്ട് ആരാധകരും സോഷ്യൽ മീഡിയയും എത്തുന്നത് പതിവാണ്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിയ്ക്കുന്നത്. രണ്ടു സൂപ്പർ താരങ്ങളുടെ മകളായ മീനാക്ഷിയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്. സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ഉണ്ടെങ്കിലും , സമൂഹമാധ്യമങ്ങളിൽ സജീവമല്ല താരം. ദിലീപും മഞ്ജുവുമായുള്ള പതിനാലു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിച്ചതിന് ശേഷം മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം പോകാനാണ് തീരുമാനിച്ചത്. മഞ്ജുവുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷം കാവ്യാമാധവൻ വിവാഹം കഴിച്ചിരിയ്ക്കുകയാണ് ദിലീപ്. ഈ ബന്ധത്തിൽ ഒരു മകളും താരത്തിന് ഉണ്ട്. മകൾ മഹാലക്ഷ്മിയുടെ അധികം ചിത്രങ്ങൾ ഒന്നും ഇരുവരും പങ്കുവയ്ക്കാറില്ല.