ഏറ്റവും നല്ല എണ്ണ ഏത് ! വെളിച്ചെണ്ണ ഹാർട്ട് അറ്റാക്കിന് കാരണമാണോ ? നമ്മൾ ഉപയോഗിക്കുന്ന എണ്ണ ശരീരത്തിന് ദോഷമോ?

0

നമ്മുടെ നിത്യജീവിതത്തിൽ ഉപേക്ഷിക്കാൻ പറ്റാത്ത ഒരു സാധനമാണ് എണ്ണ. നമ്മൾ മലയാളികൾക്ക് എണ്ണയില്ലാതെ ഭക്ഷണം പാകം ചെയ്യാൻ പോലും പറ്റില്ല. പണ്ടുമുതലേ മലയാളി ശീലിച്ച ജീവിത ശൈലിയുടെ ഭാഗമാണ് എണ്ണയുടെ ഉപയോഗം. വെളിച്ചെണ്ണ മുതൽ സൺഫ്ലവർ ഓയിൽ വരെ ഇന്ന് മലയാളി ഉപയോഗിക്കുന്നു.

ഏതു എണ്ണം ആയിരിക്കും നല്ലത് എന്ന് നമ്മളെല്ലാവരും ചോദിക്കാൻ ആഗ്രഹിക്കുന്ന ഒരു ചോദ്യമാണ്. മായം അടങ്ങിയ എണ്ണയുടെ ഉപയോഗം ക്യാൻസറിനും പ്രമേഹത്തിനും വരെ കാരണമാകുന്നു. വെളിച്ചെണ്ണ മാറ്റി റിഫൈൻഡ് സൺ ഫ്ലവർ ഓയിൽ ഉപയോഗിച്ചാൽ കൊളസ്ട്രോൾ കുറയും പക്ഷേ ക്യാൻസർ കൂടും.

റിഫൈൻഡ് സൺ ഫ്ലവർ ഓയിൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസപദാർഥങ്ങൾ ശരീരത്തിന് ഹാനികരമാണ്. മണത്തിനും രുചിക്കും വരെ പദാർത്ഥങ്ങൾ ചേർക്കുന്നു. ഒരുപാട് കാലം നിലനിൽക്കാൻ വരെ റിഫൈൻഡ് ഫ്ലവർ ഓയിലിൽ രാസപദാർത്ഥം ചേർക്കുന്നു. സൺ ഫ്ലവർ ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണെങ്കിലും റിഫൈൻഡ് സൺ ഫ്ലവർ ഓയിൽ നല്ലതല്ല.

ഏറ്റവും മികച്ച ഓയിൽ എന്നു പറയുന്നത് ഒലിവോയിൽ ആണ്. വളരെ മികച്ചത് എന്ന് പറയപ്പെടുന്ന ഒലിവ് ഓയിലിന് ലിറ്ററിന് ആയിരം രൂപ വരെ ഈടാക്കുന്നു. എന്നാൽ ഇന്ത്യൻ അല്ലെങ്കിൽ കേരള ശൈലി കുക്കിംഗ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒലിവ് ഓയിൽ ശാശ്വതമല്ല.