Social Media

പതിനഞ്ച് വർഷത്തെ ലിവിങ് റിലേഷന് ശേഷം ലേഖയെ സ്വന്തമാക്കിയ കഥയുമായി എം ജി ശ്രീകുമാർ ; കൈയ്യടിച്ച് സോഷ്യൽ മീഡിയ !

എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന അമൃത ടിവിയിലെ ഒരു പരിപാടിയാണ് പറയാം നേടാം. വലിയ രീതിയിൽ മുന്നേറുന്ന പരിപാടിയുടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആണ് ഇപ്പോൾ സമൂഹദ്‌മാധ്യമങ്ങളിലെ മുഖ്യ ആകർഷണം. പ്രിയ പത്നി ലേഖയുമായുള്ള പ്രണയവും തുടർന്നുള്ള വിവാഹത്തെയും കുറിച്ച് എം ജി ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ച വിഷയമായിരിയ്ക്കുന്നത്. പതിനഞ്ച് വര്‍ഷത്തോളം ലിവിങ് റിലേഷനായി കഴിഞ്ഞതിന് ശേഷമാണ് എംജിയും ലേഖയും വിവാഹിതരായത്. പരിപാടിയ്ക്കിടയിൽ എം ജി ശ്രീകുമാർ അതിഥിയായി എത്തിയ കൊച്ചുപ്രേമനോട് ഒരു ചോദ്യം ചോദിയ്ക്കുകയും അതിനു ഉത്തരമായി കൊച്ചുപ്രേമൻ മംഗലാപുരം എന്ന ഉത്തരം പറയുകയുമായിരുന്നു.

തുടർന്ന് കൊച്ചുപ്രേമന്‍ ഒളിച്ചോടാന്‍ എല്ലാവരും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് മംഗലാപുരം എന്ന് സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് എം ജിയും ഭാര്യയും കൂടെ മംഗലാപുരത്തേക്ക് ഒളിച്ചോടിയ കഥ എംജി ശ്രീകുമാര്‍ ഓര്‍മ്മിപ്പിച്ചത്. എന്റെ ജീവിതത്തിലൊരു അനുഭവം ഉണ്ടെന്ന് പറഞ്ഞാണ് എംജി തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞത്. എം ജി ശ്രീകുമാറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.” ചെങ്ങന്നൂര്‍ ഒരു പിഴിച്ചില്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. അന്ന് താന്‍ വിവാഹം കഴിച്ചിട്ടില്ല. ലിവിങ് ടുഗദര്‍ ആയിരുന്നു. ആ സമയത്താണ് ദിലീപും മണാര്‍ക്കാട് ബേബിയും പ്രമുഖ മാഗസിന്റെ പ്രധാന ആള്‍ക്കാര്‍ കാണാന്‍ വന്നത്. നല്ലൊരു അഭിമുഖം തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാമെന്ന് അവര്‍ പറഞ്ഞു. നിങ്ങളുടെ എന്നേ പറഞ്ഞുള്ളൂ. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്റെയാണോ എന്ന്? അതേ എന്നാണ് അവര്‍ പറഞ്ഞതും.

ആരുടെ ആയാലും ഫോട്ടോ ഇടാമെന്ന്. അന്നത്തെ ആ പ്രായം വെച്ച് ഓക്കെ പറഞ്ഞു. ഏകദേശം 37 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. അങ്ങനെ ഇന്റര്‍വ്യൂ എടുത്തപ്പോള്‍ വിശാലമായി ചോദിക്കാന്‍ തുടങ്ങി. ഞങ്ങള്‍ വളരെ സത്യസന്ധമായി മറുപടിയും പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് കോട്ടയത്ത് ചെന്നു. മാര്‍ട്ടിന്‍ പ്രാക്കാട്ട് വന്ന് ഞങ്ങളുടെ ഫോട്ടോസും എടുത്തിരുന്നു. അതുകഴിഞ്ഞൊരു രണ്ടാഴ്ച കഴിഞ്ഞ്, 2000 ജനുവരി ഒന്നിനാണ് മാഗസിന്‍ ഇറങ്ങിയത്. അതിന്റെ തലക്കെട്ട് എംജി ശ്രീകുമാര്‍ വിവാഹിതനായി എന്ന്. ഞങ്ങളുടെ രണ്ടുപേരുടേയും ഫോട്ടോയും അതിലുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ എങ്ങോട്ട് ഒളിച്ചോടും എന്നുള്ളതായി പ്രശ്‌നം. വീട്ടിലോട്ട് പോവാന്‍ പറ്റില്ല. അങ്ങനെ ഞങ്ങള്‍ ആദ്യം പോയ സ്ഥലമാണ് മംഗലാപുരം. അവിടുന്ന് കാറില്‍ നേരെമൂകാംബികയ്ക്ക് പോയി. ഞങ്ങളുടെ സുഹൃത്തുക്കളെല്ലാം വന്നിരുന്നു. അങ്ങനെ അവിടെ ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്തു. പിന്നെ നാട്ടില്‍ വന്നും ചെയ്തു.”

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top