Social Media

അമ്മയെ പോലെ വായാടി ആകുമോ നില ? കുഞ്ഞിന്റെ പുതിയ ചിത്രവുമായി പേളി !

സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു താരമാണ് പേളി മാണി. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ ഫസ്റ്റ് റണ്ണറപ്പ് കൂടി ആയിരുന്നു പേളി. ബിഗ് ബോസ് ഹൗസിൽ വെച്ച് കണ്ടുമുട്ടിയ ശ്രീനിഷ് അരവിന്ദിനെയാണ് പേളി വിവാഹം കഴിച്ചത്. പെലെയും ശ്രീനിഷും ബിഗ് ബോസ് ഹൗസിൽ വെച്ച് പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് ബിഗ് ബോസ് ഹൗസിൽ നിന്നും ഇരുവരും തിരിച്ചിറങ്ങിയതിനു ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിയ്ക്കുകയായിരുന്നു. വിവാഹ ശേഷമുള്ള എല്ലാ വിശേഷ മുഹൂർത്തങ്ങളും ഇരുവരും സമൂഹമാധ്യമങ്ങൾ വഴി പങ്കുട്ടുവയ്ക്കുമായിരുന്നു. പേളി മാണിയുടെ യുട്യൂബ് ചാനല് വഴിയും താരം പുതിയ വിശേഷങ്ങളുമായി എത്തിയിരുന്നു.

ഇക്കഴിഞ്ഞിടയ്ക്കായിരുന്നു പെലിയ്ക്കും ശ്രീനിഷിനു ഒരു കുഞ്ഞു ജനിയ്ക്കുന്നത്. നില എന്നാണ് അവർ ആ കുഞ്ഞിന് പേരിട്ടത്. നിലയെ പേളി ഗർഭം ധരിച്ചത് മുതലുള്ള എല്ലാ വിശേഷവും താരം സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു. വലിയ സ്വീകാര്യതയായിരുന്നു ഈ വിശേഷങ്ങൾക്കെല്ലാം ലഭിച്ചിരുന്നത്. കഴിഞ്ഞിടയ്ക്കായിരുന്നു നിലയുടെ നൂലുകെട്ട് ചടങ്ങ് നടന്നത്. നൂലുകെട്ട് ചിത്രങ്ങളുമായി പേളിയും ശ്രീനിഷും എത്തിയിരുന്നു. ഇന്നിപ്പോൾ നിലയുടെ മറ്റൊരു ചിത്രവുമായാണ് പേളി എത്തിയിരിയ്ക്കുന്നത്. കുഞ്ഞു പേളി ചിരിച്ചു കൊണ്ട് കിടക്കുന്ന ഒരു ചിത്രമാണ് പേളി സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിയ്ക്കുന്നത്. ” ഹെലോ ലോകമേ” എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്.

ചിത്രത്തിന് താഴെയായി നിരവധി കമന്റുകളും ലൈക്കുകളുമാണ് വന്നിരിയ്ക്കുന്നത്. അർജ്യു, അമല പോൾ, ഭാമ തുടങ്ങി നിരവധി താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്. നിലയുടെ അടുത്ത വിശേഷങ്ങൾ എന്തെന്നറിയുവാനായി കാത്തിരിയ്ക്കുകയാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ. ഒപ്പം തന്നെ നിലകുട്ടി അമ്മയെ പോലെ വായാടി ആകുമോ എന്നറിയുവാനും . അടുത്തതായി നിലയുടെ ചോറൂണ് ചിത്രങ്ങൾ ആണ് ഇനി വരാൻ പോകുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top