Social Media

വൈറലായ കുടിയന്റെ റാസ്പുടിൻ ഡാൻസിലെ കുടിയനെ കണ്ടെത്തി !

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആയി മാറി കഴിഞ്ഞിരിയ്ക്കുകയാണ് റാസ്പുടിൻ ഡാൻസ് ചലഞ്ച്. മെഡിക്കൽ വിദ്യാർത്ഥികളായ നവീനും, ജാനകിയ്ക്കും ശേഷം പലരും ഇരുവരെയും അനുകരിച്ചുകൊണ്ട് റാസ്പുടിൻ ഡാൻസ് ചലഞ്ചുമായി എത്തിയിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലുള്ള ഒരു റാസ്പുടിൻ ഡാൻസ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഒരു കുടിയന്റെ റാസ്പുടിൻ ഡാൻസ് ചലഞ്ച എന്ന പേരിലാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിയ്‌ക്കുന്നത്‌. വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടേ ഇരിയ്ക്കുന്നത്.

നവീനും ജാനകിയും ഇട്ട എല്ലാ സ്റ്റെപ്പുകളും അതുപോലെ തന്നെ അൽപ്പം രസകരമാക്കിയാണ് ഇയാൾ ചെയ്തിരിയ്ക്കുന്നത്. പലതരത്തിലുള്ള റാസ്പുടിൻ ഡാൻസ് ചലഞ്ചുകൾ കണ്ടിട്ടുണ്ട്, എങ്കിലും ഇത് എല്ലാത്തിനെയും കടത്തിവെട്ടി എന്നാണ് സോഷ്യൽ മീഡിയ ഒരേ സ്വരത്തിൽ പറയുന്നത്. ആരാണ് ഈ കുടിയൻ എന്നും, ഇയാൾ ശരിയ്ക്കും മദ്യപിച്ചിട്ട് തന്നെയാണോ ഡാൻസ് കളിയ്ക്കുന്നതെന്നുമുള്ള സംശയമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിലനിൽക്കുന്നത്. പാലക്കാട് ഷൊർണൂർ സ്വദേശി ബി ബോയ്‌സൺ എന്ന വ്യക്തിയുടെ അക്കൗണ്ട് വഴിയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിയ്ക്കുന്നത്.

ഇയാൾ ഇത്തരത്തിൽ കുടിയൻ വേഷങ്ങൾ ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയ വിവരം. തൃശ്ശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും അവരുടെ ഒഴിവു വേളകളിൽ വെറുതെ എടുത്തതാണ് ഈ വീഡിയോ. എന്നാൽ ഇത്രയുമധികം വീഡിയോ വൈറൽ ആകുമെന്ന് കരുതിയിരുന്നില്ല. വീഡിയോ വൈറൽ ആയതോടെ ഇരുവരെയും അഭിനന്ദിച്ചുകൊണ്ടും വിമര്ശിച്ചുകൊണ്ടും പലരും എത്തിയിരുന്നു. എന്നാൽ ഇന്നിപ്പോൾ നവീനെയും ജാനകിയേയും കടത്തി വെട്ടിയിരിയ്ക്കുകയാണ് കുടിയന്റെ റാസ്പുടിൻ ഡാൻസ് ചലഞ്ച്. ഇനിയിപ്പോൾ ബോയ്‌സണിനെ തപ്പി ഇറങ്ങിയിരിയ്ക്കുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top