Social Media

സീരിയൽ താരം ആദിത്യൻ ജയൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ആത്മഹത്യാ ശ്രമം കുടുംബ പ്രശ്നങ്ങൾക്കിടയിൽ!

സീരിയൽ താരം ആദിത്യൻ ജയൻ അത്യമഹത്യയ്ക്ക് ശ്രമിച്ചു. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിൽ കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിലാണ് കണ്ടെത്തിയത്. ഭാര്യയും നടിയുമായ അമ്പിളിദേവിയുമായുള്ള കുടുംബപ്രശ്ങ്ങങ്ങളെ തുടർന്ന് വലിയ രീതിയിലുള്ള പ്രശ്നങ്ങളിലായിരുന്നു ആദിത്യൻ. അതിനിടയിലാണ് താരം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമ്പിളിയുടെയും ആദിത്യന്റെയും കുടുംബപ്രശ്നങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അമ്പിളിദേവി ആദിത്യൻജയന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന കടുത്ത ആരോപണം ഉന്നയിച്ചത്.

തുടർന്ന് ആദിത്യനും അമ്പിളിദേവിയ്‌ക്കെതിരെ രംഗത്ത് വരികയായിരുന്നു. അമ്പിളിദേവിയ്ക്ക് യുകെയിലുള്ള ഒരു വ്യക്തിയുമായി അരുതാത്ത ബന്ധം ഉണ്ടെന്നും, വിവാഹത്തിന് ശേഷവും ഇരുവരും തന്നെ ചീറ്റ് ചെയ്യുകയാണ് എന്നുമായിരുന്നു ആദിത്യന്റെ വാദം. അമ്പിളി ദേവിയും ഇയാളും തമ്മിലുള്ള ചാറ്റിങ്ങിന്റെ സ്ക്രീന്ഷോട്ടുകളും മറ്റുമായാണ് ആദിത്യൻ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. എന്നാൽ ഇതിനെല്ലാം വ്യക്തമായ ഉത്തരം അമ്പിളിയുടെ പക്കൽ ഉണ്ടായിരുന്നു. വീട്ടുകാർ വഴി വന്ന ഒരു ആലോചന മാത്രമാണ് അതെന്നും, എന്നാൽ ആ ബന്ധം വിവാഹത്തിലേയ്ക്ക് എത്തിയില്ലായെന്നും, വിവാഹത്തിന് ശേഷം അയാളുമായി ഒരു കോണ്ടാക്ടുമില്ല എന്നുമാണ് അമ്പിളി പറഞ്ഞത്.

പോരാത്തതിന് അമ്പിളിദേവിയെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ആദിത്യൻജയന്റെ സി സി ടി വി ദൃശ്യങ്ങൾ എല്ലാം പുറത്തു വരികയും ചെയ്തിരുന്നു. അമ്പിളിദേവിയെ ശരീരികമായും മാനസികമായും ആദിത്യൻ ഉപദ്രവിയ്ക്കാരുണ്ടെന്നും അമ്പിളി പറഞ്ഞിരുന്നു. ഗർഭിണി ആയിരുന്ന സമയത്തും ഇത് തുടർന്നിരുന്നതായാണ് താരം പറഞ്ഞത്. വിവാഹത്തിന് മുൻപ് വളരെ സൗമ്യശീലനായി ആണ് അമ്പിളിയുടെ വീട്ടുകാരോടും കുഞ്ഞിനോടും ആദിത്യൻ പെരുമാറിയതെന്നും, അതിനാലാണ് ee ബന്ധത്തിന് ഒരുങ്ങിയതെന്നും അമ്പിളി പറയുന്നുണ്ട്. ഇതിനെല്ലാം ഇടയിലാണ് ഇന്നിപ്പോൾ ആദിത്യൻ ജയന്റെ ആത്മഹത്യാ ശ്രമവും. കൈ ഞരമ്പ് മുറിച്ച ആദിത്യൻ ജയനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ആദിത്യൻ അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top