Social Media

ശിവന്റെ മറ്റൊരു മുഖം തമ്പി കാണേണ്ടി വരും ; തമ്പിയ്ക്ക് അവസാന വാണിങ്ങുമായി ശിവൻ !

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു പരമ്പരയാണ് സാന്ത്വനം. കഥാപാത്രങ്ങളുടെ ക്വളിറ്റിയിലും കഥാതന്തുകൊണ്ടുമെല്ലാം മികച്ചു നിൽക്കുന്ന സാന്ത്വനം വലിയ വിജയം കരസ്ഥമാക്കി മുന്നേറുകയാണ്. പ്രായഭേദമന്യേ എല്ലാവര്ക്കും പരമ്പര ഇഷ്ടപ്പെടുന്നു എന്നത് തന്നെയാണ് പരമ്പരയുടെ വിജയവും. ഇന്നിപ്പോൾ അടുത്ത ദിവസത്തെ സാന്ത്വനത്തിന്റെ എപ്പിസോഡ് പ്രമോ ആണ് വൈറൽ ആയിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് കണ്ണനെ പോലീസ് പിടിച്ചുകൊണ്ട് പോയത്. കള്ളക്കേസിൽ കുടുക്കി തമ്പി തന്നെയാണ് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തിരിയ്ക്കുന്നതും. എന്നാൽ കണ്ണൻ പോലീസ് സ്റ്റേഷനിൽ ആയി എന്നറിഞ്ഞ തോട്ടത്തടുത്ത നിമിഷം തന്നെ ഏട്ടന്മാർ കണ്ണനെ കാനനുറും കാര്യങ്ങൾ മനസിലാക്കുവാനുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

എന്നാൽ പോലീസ് സ്റ്റേഷനിൽ എത്തിയ ബാലനും സഹോദരന്മാർക്കും കാണാൻ സാധിച്ചത് പോലീസിന്റെ ഇടി കൊണ്ട് തളർന്ന് അവശനായി കിടക്കുന്ന കണ്ണനെയാണ്. കണ്ണന്റെ ആ അവസ്ഥ ഏട്ടന്മാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ ഒറ്റയ്ക്കിരുന്ന് കരയുന്ന ഏട്ടന്മാരെയാണ് പിന്നീട് കാണാൻ സാധിച്ചത്. എന്നാൽ കണ്ണനെ ഈ അവസ്ഥയിലാക്കിയത് തമ്പി ആണെന്ന ചെറിയ ഊഹത്തെ തുടർന്ന് തമ്പിയുടെ വീട്ടിലെത്തി തമ്പിയെ വെല്ലുവിളിയ്ക്കുന്നത് കാണാൻ സാധിയ്ക്കും. ശിവൻ തന്നെയാണ് തമ്പിയോ തമ്പിയുടെ ആളുകളോ ആണ് ഇതിനു പിന്നിലെങ്കിൽ ശിവൻ ആരാണെന്ന് അറിയുമെന്ന ഭീഷണിയും മുഴക്കി പോയിരിയ്ക്കുന്നത്.

കണ്ണനെ പോലീസ് പിടിച്ചുകൊണ്ട് പോയതിനെ തുടർന്ന് അവശയായിരിയ്ക്കുകയാണ് ശ്രീദേവിയും മറ്റ് രണ്ട് എടത്തിമാരും. ശിവൻ വിഷമം സഹിയ്ക്കാൻ സാധിയ്ക്കാതെ അഞ്ജുവിനു മുന്നിൽ വിങ്ങി പൊട്ടുന്നതും കാണുവാൻ സാധിയ്ക്കും. അഞ്ചു ശിവനെ ആശ്വസിപ്പിയ്ക്കാൻ നോക്കുന്നുണ്ട്. തമ്പിയാണ് കണ്ണനെ ഈ അവസ്ഥയിലാക്കിയത് എന്ന കാര്യത്തിൽ ഒരു ഉറപ്പ് ബാലനും സഹോദരങ്ങൾക്കും ലഭിച്ചാൽ വലിയ ഭൂകമ്പം തന്നെയാകും ഉണ്ടാകാൻ പോകുന്നത് എന്ന കാര്യം ഉറപ്പാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top