Social Media

സോഷ്യൽ മീഡിയയുടെ മനം കവർന്ന് ജ്വാലഗുട്ടയുടെ ചിത്രങ്ങൾ ; ജ്വാലഗുട്ടയ്ക്കായി വസ്ത്രം ഒരുക്കിയത് ആരാണെന്ന് അറിയുമോ ?

കഴിഞ്ഞ ദിവസം ആയിരുന്നു സൗത്ത് ഇന്ത്യൻ സൂപ്പർ ഹീറോ വിഷ്ണു വിശാലും ഇന്ത്യൻ ബാറ്റ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്. ഹൈദരാബാദിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ആയിരുന്നുകഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ മുഴുവൻ നിറഞ്ഞു നിന്നിരുന്നത്. ഇന്നിപ്പോൾ ജ്വാല ഗുട്ട കഴിഞ്ഞ ദിവസം റിസപ്ഷന് ധരിച്ച വസ്ത്രമാണ് സമൂഹമാധ്യമങ്ങളുടെ മനം കവർന്നിരിയ്ക്കുന്നത്.

പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരുന്നത്. പ്രശസ്ത ഫാഷൻ ഡിസൈനർ അമിത് അഗർവാളാണ് ജ്വാലയ്ക്കായി വസ്ത്രം ഒരുക്കിയത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു മുഹൂർത്തതിനായി തനിയ്ക്ക് അനുയോജ്യമാകുന്ന തരത്തിൽ ഒരു വസ്ത്രം വേണമെന്ന് അമിത് അഗര്വാളിനോട് ജ്വാല പറഞ്ഞു. ശക്തിയുടെയും അഭിമാനത്തിന്റെയും പ്രതീകമാണ് ജ്വാല എന്നാണ് അമിത് പറഞ്ഞത്. അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തിലെ ഏറ്റവും ശുഭകരമായ ഒരു മുഹൂർത്തത്തിന് ഏറ്റവും അനുയോജ്യവും അവരെ പോലെ ശക്തവുമായ ഒന്ന് തന്നെ നൽകണം.

അങ്ങനെയാണ് ഈ ഒരു ഡിസൈൻ ജ്വാലയ്ക്ക് വേണ്ടി അമിത് ഒരുക്കിയതെന്നാണ് അദ്ദേഹം പറഞ്ഞിരിയ്ക്കുന്നത്. നിരവധി കമന്റുകളാണ് ജ്വാലയുടെ ഈ വസ്ത്രത്തിനും ചിത്രത്തിനുമായി ലഭിച്ചിരിയ്ക്കുന്നത്. പിങ്ക് ആൻഡ് ഗോൾഡൻ കോമ്പൊയിലുള്ള വസ്ത്രം ആരെയും മയക്കുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിയ്ക്കുന്നത്. ചെറിയ രീതിയിലാണ് വിഷ്ണുവിന്റെയും ജ്വാലയുടെയും വിവാഹം നടന്നിരിയ്ക്കുന്നത്. വസ്ത്രാലങ്കാരകയായ രഞ്ജിനി നടരാജനെയാണ് ആദ്യം വിഷ്ണു വിവാഹം കഴിച്ചിരുന്നത്. ഏഴു വര്ഷം നീണ്ട ദാമ്പത്യത്തിൽ ഇരുവർക്കും ഒരു മകനും ഉണ്ട്. രഞ്ജിനിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷമാണു വിഷ്ണു ജ്വാലയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top