Social Media

അപർണയിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല ; വൈറലായി താരത്തിന്റെ ചിത്രങ്ങൾ !

നിരവധി അർധകരുള്ള ഒരു താരമാണ് അപർണ തോമസ്. സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന കപ്പിൾ റിയാലിറ്റി ഷോയിലെ ആങ്കറായി തിളങ്ങിയ താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. സമൂഹമാധ്യമങ്ങളിൽ അപർണ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ഭർത്താവും ടെലിവിഷൻ അവതാരകനുമായ ജീവയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രങ്ങൾക്കും വലിയ സ്വീകാര്യത തന്നെയാണ് ലഭിയ്ക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

വെള്ള നിറത്തിലുള്ള ലെഹങ്കയാണ്‌ താരം ധരിച്ചിരിയ്ക്കുന്നത്. വെളുപ്പിൽ ഗോൾഡൻ ബീഡ്‌സ് വെച്ച ലെഹങ്കയിൽ അതിമനോഹര ആയിരിയ്ക്കുകയാണ് അപർണ. വസ്ത്രത്തിനു ചേരുന്ന മേക്കപ്പും ആഭരണങ്ങളും ഹെയർ സ്റ്റൈലുമെല്ലാമാണ് താരം സെറ്റ് ചെയ്തിരിയ്ക്കുന്നത്. ഒരു എലഗന്റ് ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ താരത്തിന്റെ ചിത്രങ്ങൾ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്.

അപർണ ചിത്രത്തിൽ അതിമനോഹര ആയിരിയ്ക്കുന്നു എന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതലായും വന്നിരിയ്ക്കുന്നത്. ഏത് ലുക്കിൽ എത്തിയാലും അപർണ തിളങ്ങി നിൽക്കും എന്ന് കൂടി കാണിച്ച് തന്നിരിയ്ക്കുകയാണ് താരം. ആറ്റിട്യൂട് ലുക്കിൽ ആണെങ്കിലും, അല്ലാതെ ക്യൂട്ട് ലുക്കിലാണ് എങ്കിലും താരം പൊളിയ്ക്കും. ജീവയും അപർണ്ണയും ഒരുമിച്ച് അഭിനയിച്ച താരജായി എന്ന മ്യൂസിക് ആൽബം കഴിഞ്ഞിടയ്ക്കായിരുന്നു റിലീസ് ചെയ്തത്. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ആൽബം സ്വന്തമാക്കിയത്. അതിനു ശേഷമാണു താരം പുതിയ ചിത്രവുമായി എത്തിയത്. ജീവ ഇപ്പോൾ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ സരിഗമപ ലിറ്റിൽ ചാമ്പിന്റെ അവതാരകനായി തിളങ്ങുകയാണ്. ഇരുവരും ഒരുമിച്ച് ഇനി എന്നാണ് ഒരു ഷോ ചെയ്യുക എന്നറിയാൻ കൂടി കാത്തിരിയ്ക്കുകയാണ് ആരാധകർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top