നിങ്ങൾ കഴിക്കുന്ന അരി സുരക്ഷിതമാണോ? ഈ അരി കഴിക്കുന്നവർ സൂക്ഷിക്കുക. വളരെ വിലപ്പെട്ട ഇൻഫർമേഷൻ

0

ദിവസവും ഒരു നേരമെങ്കിലും അരിയാഹാരം കഴിക്കുന്നവർ ആണ് നമ്മൾ മലയാളികൾ. ചോറും മറ്റ് അരി ആഹാരങ്ങളും നമ്മുടെ ജീവിതത്തിൻറെ ഭാഗമാണ്. ചില ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കും അരി ആഹാരം ആവാം. രണ്ടിൽ കൂടുതൽ നേരവും അരിയാഹാരം കഴിക്കുന്ന മലയാളികളുണ്ട്. പല ജീവിതശൈലി രോഗങ്ങൾക്കും നമ്മുടെ ഭക്ഷണശീലം വലിയ പങ്കു തന്നെ വഹിക്കുന്നുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ കേരളത്തിൽ നിന്ന് ആണെന്നത് വലിയ ഞെട്ടിക്കുന്ന വസ്തുത ഒന്നുമല്ല. മാറിയ ജീവിതശൈലിയും ചിട്ടയില്ലാത്ത ഭക്ഷണരീതിയും ഇതിന് ആക്കം കൂട്ടുന്നു. എത്രയൊക്കെ വിദ്യാഭ്യാസം നേടി എന്നു പറഞ്ഞാലും ഏത് അരി കഴിക്കണം എന്ന് കൃത്യമായി നമുക്ക് ആർക്കും അറിയില്ല. പലരുടെയും ചോദ്യം അരി ആണോ, ഗോതമ്പ് ആണോ അതോ ഓട്സ് ആണോ നല്ലത് എന്നാണ്. ഇതെല്ലാം പല പല ഈ അവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണങ്ങളാണ്.

ബ്ലീച്ച് ചെയ്ത അരിയാണ് നമ്മുക്ക് ഇപ്പോൾ മാർക്കറ്റിൽ ലഭ്യമായിട്ടുള്ളത്. ഈ അരിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. മറിച്ച് ആപത്താണ് ഉള്ളത്. ഇവ തവിടു മാറ്റിയെടുക്കുന്ന വെളുത്ത അരി ആണ്. എന്നാൽ തവിടോടു കൂടിയുള്ള അരി ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഗോതമ്പിൽ ഫൈബർ അംശം വളരെയധികം ഉണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ പോഷകം ഗോതമ്പിൽ നിന്നും ലഭിക്കുന്നു.

എന്നാൽ ഗോതമ്പ് അധികം കഴിക്കുന്ന പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ പ്രമേഹത്തിന് അളവ് കുറവൊന്നും അല്ല. റാഗി വളരെ നല്ലതാണ്. ഇതിൽ ഇരുമ്പിൻറെ അംശം ഉണ്ട്. അതുകൊണ്ടുതന്നെ രക്തം വെക്കാനും ഭാരം വെക്കാനും വളരെ ഉപകാരപ്രദമാണ്. ഓട്സ് പലരും സജസ്റ്റ് ചെയ്യുന്ന ഭക്ഷണമാണ്. എന്നാൽ സ്റ്റീൽ കട്ട് ഓട്സ് ആണ് വളരെ നല്ലത്. ഇത് ഇന്ത്യൻ മാർക്കറ്റിൽ അത്ര ലഭ്യമല്ല. ഓട്സ് അതിൻറെ രീതിയിൽ തന്നെ കഴിക്കുക. അല്ലാതെ ഓട്സ് പൊടിയായി കഴിച്ചാൽ ഒരു ഗുണവുമില്ല.