Social Media

സഹജീവി സ്നേഹത്തിന്റെ മുഖമുദ്രയായി ഡോ: ഷിഫ ; ഷിഫയുടെ വാക്കുകൾ പങ്കുവെച്ച് വിജയ് യേശുദാസ്!

ഈ കോവിഡ് കാലത്ത് സഹജീവി സ്നേഹത്തിന്റെ പല മുഖങ്ങളും നാം കണ്ടവരാണ്. അത്തരം സഹജീവി സ്നേഹങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തന്നെ വൈറൽ ആയി മാറാറുമുണ്ട്. അത്തരത്തിൽ ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിയിച്ചിരിയ്ക്കുന്നത് കണ്ണൂരിലെ ഒരു ഡോക്ടർ ആണ്. ഡോക്ടർ ഷിഫാ എം മുഹമ്മദ്. കണ്ണൂരിലെ ആശുപത്രിയിൽ കോവിഡ് രോഗികളെ പരിചരിച്ചുകൊണ്ടിരിയ്ക്കുന്ന ഡോ: ഷിഫാ തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു മുഹൂർത്തമാണ് ഇപ്പോൾ വേണ്ട എന്ന് പറഞ്ഞ് മാറ്റി വെച്ചിരിയ്ക്കുന്നത്.

തന്റെ രോഗികൾക്കായി വിവാഹം പോലും മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടിരിയ്ക്കുകയാണ് ഡോ: ഷിഫാ. “വിവാഹം ഇനിയായാലും നടക്കും, എന്നാൽ എന്റെ രോഗികളുടെ കാര്യം അങ്ങനെയല്ല. അവർ ഐസൊലേഷൻ വാർഡിൽ ജീവന് വേണ്ടി പോരാടുകയാണ്.” എന്നായിരുന്നു രക്ഷിതാക്കളോടും വരനോടുമായി വിവാഹം മാറ്റിവയ്ക്കുന്നതിനായി ഷിഫാ ആവശ്യപ്പെട്ടത്. ഡോ: ശിഫയുടെ ഈ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിയ്ക്കുന്നത്. നിരവധി താരങ്ങൾ ആണ് ഷിഫയുടെ ഈ വാക്കുകൾ പങ്കുവെച്ചിരിയ്ക്കുന്നത്.

പിന്നണി ഗായകൻ വിജയ് യേശുദാസും ഷിഫായുടെ ഈ വാക്കുകൾ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആക്കിയിരുന്നു. സ്വന്തം സുഖത്തിനും ഇഷ്ടത്തിനുമെല്ലാം അപ്പുറം സമൂഹത്തിനും സഹജീവിയ്ക്കും വില കല്പിയ്ക്കുന്ന ഷിഫാ ഡോക്ടർ എന്ന തന്റെ തൊഴിലിനെ ഒരു തൊഴിലായി മാത്രമല്ല കാണുന്നതെന്നും, മറിച്ച് ഷിഫയ്ക്ക് അത് ഒരു സേവനം തന്നെയാണ് എന്നും കൂടിയാണ് ഈ വാക്കുകൾ കാണിച്ച് തരുന്നത്. ഇത്തരത്തിലുള്ള ഉറച്ച തീരുമാനങ്ങൾ എടുക്കുവാൻ പെൺകുട്ടികൾക്ക് സഹിയ്ക്കുന്നു എന്ന് പറയുന്നത് തന്നെ വളരെയധികം അഭിമാനമാണ് പകരുന്നത്. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചുകൊണ്ടിരിയ്ക്കുന്ന ഈ ഒരു വേളയിൽ ഇത്രയും ഉചിതമായി തീരുമാനങ്ങൾ എടുക്കുവാനും അത് നടപ്പിലാക്കുവാനും ശ്രമിയ്ക്കുന്ന ഈ പെൺകരുത്ത് വലിയ ഒരു മാതൃക തന്നെയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top