Social Media

അമ്മയെ ഉറക്കാത്ത നിലകുട്ടി അച്ഛനൊപ്പം നല്ല ഉറക്കത്തിലാണ് ; നിലയുടെ പുത്തൻ വീഡിയോയുമായി ശ്രീനിഷ് !

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലൂടെ പ്രണയത്തിലായ ഇരുവരും ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം വിവാഹിതരാകുകയായിരുന്നു. നിരവധി അഭ്യൂഹങ്ങൾ ഇരുവരുടെയും കാര്യത്തിൽ ഉണ്ടായിരുന്നു എങ്കിലും, സന്തോഷപൂർവം ഇരുവരും കഴിഞ്ഞ് പോരുകയാണ്. ഇരുവരുടെയും ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞതിഥി കൂടി എത്തിയത് കഴിഞ്ഞിടയ്ക്കായിരുന്നു. നില എന്ന കുഞ്ഞുമാലാഖയുടെ വിശേഷങ്ങൾ പറയാനാണ് ഇപ്പോൾ ഇരുവർക്കും താല്പര്യം.

കുഞ്ഞിന്റെ ഓരോ വിശേഷവും ഇരുവരും സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ പേളി കുഞ്ഞിന്റെ ഒരു വീഡിയോയുമായി എത്തിയിരുന്നു. രാത്രിയിൽ ഉറക്കം എണീറ്റിരുന്ന് അമ്മയെ ഉറക്കാതിരിയ്ക്കുന്ന കുഞ്ഞു പേളിയുടെ ദൃശ്യങ്ങൾ ആയിരുന്നു വിഡിയോയിൽ ഉൺടായിരുന്നത്. എന്നാൽ ഇന്നിപ്പോൾ ശ്രീനിഷ് അരവിന്ദ് ആണ് പുതിയ ഒരു വീഡിയോയുമായി എത്തിയിരിയ്ക്കുന്നത്. കുഞ്ഞിനെ മാറോട് ചേർത്ത് കിടന്നുറങ്ങുന്ന ശ്രീനിഷിനെയും നിലയെയുമാണ് ദൃശ്യങ്ങളിൽ കാണുവാൻ സാധിയ്ക്കുന്നത്. ശ്രീനിഷ് വീഡിയോ പങ്കുവെച്ചുകൊണ്ട് പേളിയോടായി കുറിച്ചിരിയ്ക്കുന്നത് ഇപ്രകാരമായിരുന്നു.

” അച്ഛന്റെ കൂടെ നില നല്ല ഉറക്കത്തിലാണ്”. പേളിയെ മെൻഷൻ ചെയ്തുകൊണ്ടാണ് ശ്രീനിഷ് വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ ശ്രീനിഷ് പങ്കുവെച്ചിരിയ്ക്കുന്ന വീഡിയോ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയായി എത്തിയിട്ടുണ്ട്. നിലയുടെ നൂലുകെട്ട് വളരെ ഭംഗിയായി ആയിരുന്നു ഇരുവരും ആഘോഷമാക്കിയത്. കുഞ്ഞിന്റെ നൂലുകെട്ട് ചിത്രങ്ങൾ എല്ലാം പേളിയും ശ്രീനിഷും തന്നെ സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്ക് എല്ലാം ലഭിച്ചിരുന്നത്. അതിനു ശേഷമാണു ഇപ്പോൾ പുതിയ വീഡിയോയുമായി ശ്രീനിഷും എത്തിയിരിയ്ക്കുന്നത്. നിലയുടെ അടുത്ത വിശേഷങ്ങൾ എന്തെല്ലാമാണ് എന്നറിയുവാനായി കാത്തിരിയ്ക്കുകയാണ് ആരാധകർ ഒന്നടങ്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top