കാൻസർ തുടക്കത്തിൽ തിരിച്ചറിഞ്ഞു രക്ഷനേടാം, ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

0

നമ്മുടെ ജീവിതത്തിൽ ക്ഷണിക്കപ്പെടാതെ കയറി വരുന്ന ഒരു അതിഥിയാണ് ക്യാൻസർ. ഒരിക്കലും നമ്മൾ ആഗ്രഹിക്കാത്ത, ഇഷ്ടപ്പെടാത്തത് ഒരു മാരക രോഗം. പല ക്യാൻസറുകളും രോഗിയുടെ മരണത്തിന് തന്നെ കാരണമാകുന്നു. ക്യാൻസർ നിർണയിക്കുന്നതിനുള്ള കാലതാമസമാണ് പല കേസുകളിലും മരണത്തിനുവരെ കാരണമാവുന്നത്. ഇത്രയും സങ്കീർണമായ ഒരു രോഗാവസ്ഥ ഒരിക്കലും തള്ളിക്കളയാൻ കഴിയുന്നതല്ല. ഇന്ത്യയിൽ പല കാരണങ്ങളാൽ ഒരു വലിയ ശതമാനം തന്നെ ക്യാൻസറിന് അടിമപ്പെടുന്നു. ജീവിതശൈലി തന്നെയാണ് ഇതിൽ പ്രധാനകാരണം.

ഇന്നത്തെ സമൂഹത്തിൽ ക്യാൻസർ എന്ന രോഗം കൂടാൻ കാരണം ജീവിതശൈലിയിലുണ്ടായ പ്രത്യാഘാതമാണ്. ആരും തന്നെ തൻറെ ശരീരത്തിനും ആരോഗ്യത്തിനും മുൻഗണന കൊടുക്കുന്നില്ല. ഇതു കാരണമാണ് ക്യാൻസർ പോലുള്ള വലിയ രോഗങ്ങൾ നമ്മെ വേട്ടയാടുന്നത്. തുടക്കത്തിൽ തന്നെ കണ്ടുപിടിച്ചാൽ ക്യാൻസറിനെ പോലും നമുക്ക് തോൽപ്പിക്കാൻ ആവുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. യുവരാജ് സിംഗ്, മമ്ത മോഹൻദാസ് എന്നിങ്ങനെ നിരവധി വ്യക്തികൾ കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്നവരാണ്. കൃത്യമായ രോഗനിർണയം തന്നെയാണ് കാൻസറിനെ തിരിച്ചറിയാൻ നമുക്ക് ആവശ്യം.

ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്. ക്യാൻസർ രോഗിക്ക് ശരീരത്തിൽ വിളർച്ച അനുഭവപ്പെടാം. അവർക്ക് ശ്വാസമെടുക്കുമ്പോൾ ബുദ്ധിമുട്ടും നേരിടാം. ചുമച്ച് തുപ്പുന്ന കഫത്തിൽ രക്തത്തിൻറെ അംശം കാണാം. മൂത്രത്തിലും ഇങ്ങനെ കാണാൻ സാധിക്കും. സ്ത്രീകളിൽ ബ്രസ്റ്റിൽ ഉള്ള മുയൽ ശ്രദ്ധിക്കേണ്ടതാണ്. ചിലർക്ക് മലദ്വാരത്തിലൂടെ യും രക്തം പോവാ. ശരീരത്തിലെ മറുകിൽ അല്ലെങ്കിൽ കാക്കപ്പുള്ളി എന്നിവ നിറം മാറുകയും വലുതാവുകയും ചെയ്യും. ക്യാൻസർ ബാധിച്ച പലരുടെയും ഭാരം കുറയുന്നതായും കാണാം.