“ഒരു നിലാവുള്ള രാത്രി“; അമ്മയെ ഉറക്കാതെ കുഞ്ഞി നില; വീഡിയോ പകർത്തി പേളി!

0

നിരവധി ആരാധകരുള്ള ഒരു താരമാണ് പേളി മാണി. അതുകൊണ്ട് തന്നെ പേളിയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വലിയ താല്പര്യവുമാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു പേളി ഒരു കുഞ്ഞിന് ജന്മം നൽകിയത്. നില എന്നാണ് കുഞ്ഞിന് പേളിയും ശ്രീനിഷും പേരിട്ടിരിയ്ക്കുന്നത്. കുഞ്ഞിന്റെ നൂലുകെട്ടിന്റെ ചിത്രങ്ങളും മറ്റുമായി താരങ്ങൾ എത്തിയിരുന്നു. നിലയുടെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിയ്ക്കാറുള്ളത്. ഇന്നിപ്പോൾ കുഞ്ഞിന്റെ മറ്റൊരു മനോഹരമായ വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് പേളി.

“ഒരു നിലാവുള്ള രാത്രി“, ഈയിടെയായി എന്റെ അർദ്ധരാത്രിയിലെ ഒരേയൊരു സംഭാഷണങ്ങൾ … ക്ഷമിക്കണം മോണോലോഗുകൾ. സമയം 2.45 am . നില: ഗുഡ് മോർണിംഗ്! ഞാൻ: എച്ചുസ്മി” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിയ്ക്കുന്നത്. രാത്രിയിൽ അമ്മയെ ഉറക്കാതെ ഉണർന്നിരിയ്ക്കുന്ന നിലയുടെ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വന്നിരിയ്ക്കുന്നത്. നിയലിയുടെ നൂലുകെട്ട് ചിത്രങ്ങൾക്ക് ലഭിച്ച അതെ സ്വീകാര്യത തന്നെയാണ് ഇപ്പോൾ പേളി പങ്കുവെച്ചിരിയ്ക്കുന്ന ഈ വിഡിയോയ്ക്കും ലഭിച്ചിരിയ്ക്കുന്നത്.

ബിഗ് ബോസ് മലയാളം സീസൺ വണ്ണിലൂടെയാണ് പേളിയും ശ്രീനിഷും സൗഹൃദത്തിൽ ആകുന്നതും ആ സൗഹൃദം പ്രണയത്തിൽ എത്തുന്നതും. എന്നാൽ ബിഗ് ബോസ്സിനുള്ളിൽ പിടിച്ച് നിൽക്കാനുള്ള സ്ട്രാറ്റജി ആണെന്നാണ് ആദ്യമെല്ലാം കരുതിയിരുന്നത്. എന്നാൽ അതിനു ശേഷം ബിഗ് ബോസ്സിൽ നിന്നും പുറത്ത് വന്നതിനു ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുകയായിരുന്നു. വിവാഹത്തോടെ പേര്ളിഷിന്റേത് സ്ട്രാറ്റജി അല്ല എന്ന കാര്യം പ്രേക്ഷകർക്ക് മനസിലായി. വിവാഹശേഷം പേർളിഷിന്റെ ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ എല്ലാം ഇരുവരും സമൂഹമാധ്യമങ്ങൾ വഴി അർധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ തന്നെയാണ് താരങ്ങളുടെ പോസ്റ്റുകൾക്കെല്ലാം ലഭിച്ചിരുന്ന സ്വീകാര്യത. ഇന്നിപ്പോൾ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളുമായാണ് ഇരുവരും എത്താറുള്ളത്. ഇന്നിപ്പോൾ നിലയാണ് താരം.