വിവാഹവേളയിൽ മുൻഭാര്യയെ കുറിച്ചോർത്ത് വിഷ്ണു വിശാൽ; വൈറലായി താരത്തിന്റെ പോസ്റ്റ്! സംഭവം എന്താണെന്ന് മനസിലാകാതെ സോഷ്യൽമീഡിയ !

0

രാക്ഷസൻ എന്ന ത്രില്ലർ ചിത്രത്തിലൂടെ എത്തി അർധകരെ കൈയിലെടുത്ത താരമാണ് വിഷ്ണു വിശാൽ. ഇന്നായിരുന്നു താരത്തിന്റെ രണ്ടാം വിവാഹം കഴിഞ്ഞത്. ഇന്ത്യൻ ബാറ്റ്മിന്റൺ താരം ജ്വാല ഗുട്ടയെ ആയിരുന്നു താരം വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എത്തിയ ഒരു ചിത്രമാണ് ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുന്നത്. വിഷ്ണു വിശാലിന്റെ കൈയ്യിലുള്ള ഒരു ടാറ്റൂവിന്റെ ചിത്രമാണ് താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരിയ്ക്കുന്നത്. എആർ എന്നാണ് ടാറ്റൂ. ജീവിതം എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിയ്ക്കുന്നത്.

വിഷ്ണുവിന്റെ കൈയ്യിലെ ടാറ്റൂ സൂചിപ്പിയ്ക്കുന്നത് മകൻ ആര്യന്റെയും മുൻഭാര്യ രജനി നടരാജിന്റെയും പേരുകളാണ്. എന്നാൽ വിവാഹം കഴിഞ്ഞ ഈ വേളയിൽ താരം ഇത്തരത്തിൽ ഈ ടാറ്റൂവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ജീവിതം എന്ന അടിക്കുറിപ്പ് ഇട്ടതാണ് പല ചോദ്യങ്ങൾക്കും വഴി വെഹിരിയ്ക്കുന്നത്. ഇപ്പോഴും രജനിയെ താരം സ്നേഹിയ്ക്കുന്നുണ്ടോ , അങ്ങനെയെങ്കിൽ എന്തിനാണ് ജ്വാല ഗുട്ടയെ വിവാഹം കഴിച്ചത് എന്നാണ് പല ആളുകൾക്കും ചോദിയ്ക്കാനുള്ളത്. എന്നാൽ ഇത് പഴയ ടാറ്റൂ ആണെന്നും, എന്നാൽ ഇപ്പോൾ ഇത് ഇടേണ്ട ആവശ്യം എന്താണെന്നും ചോദിയ്ക്കുന്നവരുമുണ്ട്.

2018 ലായിരുന്നു രജനി നടരാജനുമായുള്ള വിവാഹബന്ധം വിഷ്ണു വിശാൽ വേർപെടുത്തിയത്. നീണ്ട ഏഴു വർഷത്തെ ദാമ്പത്യജീവിതമാണ് ഇരുവരും ഒരു ഒപ്പിൽ അവസാനിപ്പിച്ചത്. വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷമായിരുന്നു വിഷ്ണു വിശാൽ ജ്വാല ഗുട്ടയുമായി സൗഹൃദത്തിൽ ആകുന്നതും, ആ സൗഹൃദം പ്രണയത്തിലേക്ക് വഴി തെളിച്ചതും. ഇന്നിപ്പോൾ ഇരുവരും ഔദ്യോഗികമായി വിവാഹിതരാകുകയും ചെയ്തു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഹൈദരാബാദിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഈ വേളയിൽ വിഷ്ണു ഇത്തരത്തിൽ ഒരു പോസ്റ്റുമായി എത്തിയത് വലിയ ആശയക്കുഴപ്പം തന്നെയാണ് സൃഷ്ടിച്ചിരിയ്ക്കുന്നത്.