‘ ഇനി ആ രണ്ട് മക്കളെ വളര്‍ത്താന്‍ ആ കുട്ടി എത്ര കഷ്ടപ്പെടണം’; അമ്പിളി ദേവി ആദിത്യൻ വിഷയത്തിൽ പ്രതികരണവുമായി ജീജ !

0

ആദിത്യൻ ജയനും അമ്പിളി ദേവിയും തമ്മിലുള്ള പ്രശ്നങ്ങൾ മുറുകിക്കൊണ്ടിരിയ്ക്കുന്ന സഹാക്കിയതിലാണ് പണ്ട് ഇരുവരുടെയും ബന്ധത്തെ കുറിച്ച് ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകൾ വൈറലാകാൻ തുടങ്ങിയത്. ഇന്നിപ്പോൾ ഇക്കാര്യത്തെ കുറിച്ചുള്ള ജിജോയുടെ ഇപ്പോഴുള്ള പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ഒരു അഭിമുഖത്തിൽ ആണ് ജീജ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിയ്ക്കുന്നത്. ജിജോയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു.” അമ്പിളിയുടെ ആദ്യ ഭര്‍ത്താവായ ലോവലിനെയും ആദിത്യന്റെ ആദ്യ ഭാര്യയെയും എനിക്ക് അറിയാം. ലോവല്‍ ഒരു സാധു, വളരെ നല്ല പയ്യനാണ്. ആദിത്യന്റെ ആദ്യ ഭാര്യയായ കുട്ടി ഞാന്‍ നിര്‍മ്മിച്ച സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് മടങ്ങി വന്നത്. അറിയാവുന്നവരോടൊക്കെ ഞാന്‍ പറയാറുണ്ട്. ജീവിതം അഡ്ജസ്റ്റ്‌മെന്റാണ്. സീരിയല്‍ പോലെയല്ല. ഒരു കല്യാണം പിരിഞ്ഞാല്‍ അടുത്തത് ഇതിലും നല്ലതാണെന്ന് നിങ്ങള്‍ ചിന്തിക്കുമായിരിക്കും.

അവിടെ ചെന്ന് ജീവിക്കുമ്പോഴേ അറിയുള്ളു, ആദ്യത്തേത് ഇതില്‍ കൂടുതല്‍ നല്ലതായിരുന്നു എന്നത്. തിരിച്ചും സംഭവിച്ചേക്കാം. ഇല്ലെന്നല്ല, പക്ഷേ ഏതൊരാളും ഒരാളെ വിട്ടിട്ട് മറ്റൊരാളെ കെട്ടുമ്പോള്‍ ഉപേക്ഷിച്ച ആളെക്കാള്‍ നല്ലത് വേണം പുതിയത് തിരഞ്ഞെടുക്കാന്‍. സ്വഭാവത്തിന്റെ കാര്യമാണ് ഞാന്‍ പറയുന്നത്. സമ്പത്തും മറ്റുമൊക്കെ പിന്നീടുള്ള കാര്യമാണ്.ആദിത്യന് എന്നോട് ദേഷ്യമുണ്ടാവാന്‍ കാരണം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയ്ക്ക് ഞാന്‍ സീരിയലില്‍ അവസരങ്ങള്‍ വാങ്ങി കൊടുത്തത് കൊണ്ടാണ്. ആ കുട്ടി എന്നെ വന്ന് കണ്ടു, ഒരു റീ എന്‍ട്രി വേണം. സഹായിക്കണം ചേച്ചീ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സഹായിച്ചു. അപ്പോള്‍ ചെയ്ത് കൊണ്ടിരുന്ന സീരിയലില്‍ അനുയോജ്യമായ വേഷം വന്നപ്പോള്‍ ഞാന്‍ സംവിധായകനോട് സംസാരിച്ച് അത് വാങ്ങി കൊടുത്തു. അത് മാത്രമാണ് ആദിത്യന് എന്നോടുള്ള ദേഷ്യം. അല്ലാതെ ആദിത്യന്‍ എന്നല്ല ആര്‍ക്കും ഞാനൊരു ദോഷവും ചെയ്തിട്ടില്ല.

സത്യം പറയാമല്ലോ, അമ്പിളി ഒരു മോശം വ്യക്തിയല്ല. അഭിനയിക്കാന്‍ വന്ന കാലം മുതല്‍ ഞങ്ങള്‍ക്ക് അറിയാം. ഇപ്പോള്‍ വരുന്ന ആരോപണങ്ങളില്‍ പറയും പോലെ ഒരാളല്ല അവള്‍. ഇനി ആ രണ്ട് മക്കളെ വളര്‍ത്താന്‍ ആ കുട്ടി എത്ര കഷ്ടപ്പെടണം. ചെറിയ പെണ്‍കുട്ടിയല്ലേ. ചെറിയ പ്രായവും. നിഷ്‌കളങ്കയാണ് അവള്‍. അവളുടെ സ്‌നേഹവും അങ്ങനെയാണ്. അത് അര്‍ഹിക്കുന്നവന് കിട്ടണമായിരുന്നു. അമ്പിളിയുടെ സങ്കടത്തില്‍ എനിക്ക് നല്ല വേദനയുണ്ട്. ആ രണ്ട് മക്കളെ വളര്‍ത്താന്‍ അവള്‍ക്ക് ഒരുപാട് വര്‍ക്കുകള്‍ കിട്ടണമേയെന്നാണ് പ്രാര്‍ഥന. അറിയാവുന്ന പ്രൊഡ്യൂസര്‍മാരോട് ഞാനും പറയും. കാരണം രണ്ട് മക്കളുടെ ആഹാരം, വളര്‍ത്തേണ്ട ഉത്തരവാദിത്വം, അത് അമ്പിളിയിലാണ്. അമ്പിളി നല്ലൊരു അമ്മയാണ്. അവളെ സഹായിക്കേണ്ടത് സുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ്.”