വിഷ്ണു വിശാൽ വിവാഹിതനായി ; ചിത്രങ്ങൾ കാണാം !

0

രാക്ഷസൻ എന്ന ത്രില്ലർ സിനിമയിലൂടെ മലയാളത്തിലും വലിയ ആരാധക പിന്തുണ നേടിയ താരമാണ് വിഷ്ണു വിശാൽ. രാക്ഷസനു മുൻപും നിരവധി ചിത്രങ്ങളിൽതാരം അഭിനയിച്ചിട്ടുണ്ട് എങ്കിലും രാക്ഷസൻ സിനിമയാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായത്. ഇന്നിപ്പോൾ താരം വിവാഹിതനായിരിയ്ക്കുകയാണ്. ഇന്ത്യൻ സ്പോർട്സ് താരമായ ജ്വാല ഗുട്ടയെയാണ് താരം വിവാഹം കഴിച്ചിരിയ്ക്കുന്നത്. ജ്വാല ഗുട്ടയുമായി വിഷ്ണു നീണ്ട നാളുകളായി പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞിടയ്ക്കാണ് താരം ജ്വാല ഗുട്ടയെ വിവാഹം കഴിയ്ക്കാൻ പോകുകയാണ് എന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

വിഷ്ണു വിശാലിന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് താരം പങ്കുവെച്ചതും. ഇന്നിപ്പോൾ ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇരുവരുടെയും ഹൽദി ചിത്രങ്ങളും വിവാഹ ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഇരുവർക്കും ആശംസയുമായി നിരവധി ആരാധകരാണ് ഇതിനോടകം തന്നെ എത്തിയിരിയ്ക്കുന്നത്. ഹൈദരാബാദിൽ വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്. ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട് വിഷ്ണുവിന്. ബാഡ്മിന്റൺ താരം ചേതൻ ആനന്ദിനെയാണ് ജ്വാല ഗുട്ട മുൻപ് വിവാഹം കഴിച്ചിരുന്നത്. എന്നാൽ ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം ഇരുവരും വേര്പിരിയുകയായിരുന്നു. രജനി നടരാജുമായുള്ള വിവാഹ ബന്ധം 2018 ലാണ് വിഷ്ണു വിശാൽ നിയമപരമായി വേർപെടുത്തിയത്.

നീണ്ട ഏഴു വർഷത്തിന് ശേഷം. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ വിഷ്ണു വിഷാദത്തിലേയ്ക്ക് പോയിരുന്നു. ആയിടയ്ക്കായിരുന്നു ജ്വാലഗുട്ടയെ കണ്ടു മുട്ടുന്നതും, പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഇന്നിപ്പോൾ ഇരുവരുടെയും പ്രണയം വിവാഹത്തിലേയ്ക്കും എത്തിയിരിയ്ക്കുകയാണ്. ഇരുവരുടെയും വിവാഹത്തിനായി ആരാധകർ ഒന്നടങ്കം കാത്തിരിയ്ക്കുകയായിരുന്നു. ഇന്നിപ്പോൾ അതും സംഭവിച്ചിരിയ്ക്കുകയാണ്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.