പ്രമേഹ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ, ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്. വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ

0

ജീവിതശൈലി കാരണം പൊതുവേ എല്ലാവരിലും കണ്ടുവരുന്ന രോഗമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന പലരിലും പ്രമേഹം കണ്ടുവരുന്നു. നമ്മൾ നമ്മളോട് ചെയ്യുന്ന ഒരു വലിയ അനീതി തന്നെയാണ് ചിട്ടയില്ലാത്ത ജീവിത ശൈലി. ഇവിടെ ചിട്ടയില്ലാത്ത എന്നുദ്ദേശിക്കുന്നത് അമിതമായി അനാവശ്യമായി ഭക്ഷണം കഴിക്കുന്നവർ, മദ്യപിക്കുന്നവർ, പുകവലിക്കുന്നവർ, ജങ്ക് ഫുഡ് കഴിക്കുന്നവർ എന്നിവരെയാണ്. ഇങ്ങനെ ജീവിക്കുന്നവരിൽ പ്രമേഹരോഗം കൂടുതലായി കണ്ടുവരുന്നു. ചിട്ടയായി ആരോഗ്യപരമായി ജീവിച്ചു തുടങ്ങിയാൽ പ്രമേഹരോഗത്തെ ഈസി ആയി നമുക്ക് അതിജീവിക്കാൻ സാധിക്കും.

ഇന്നത്തെ സമൂഹത്തിൽ പൊതുവേ കണ്ടുവരുന്ന ഭീകരമായ ഒരു രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം എന്നു പറഞ്ഞാൽ രക്തത്തിൽ പഞ്ചസാര അല്ലെങ്കിൽ ഗ്ലൂക്കോസിൻറെ അളവ് കൂടുന്ന അവസ്ഥയാണ്.ചിട്ടയില്ലാത്ത ഭക്ഷണരീതികളും ജീവിതശൈലിയും ഇതിനു വഴിതെളിക്കുന്നു. നാലുതരം പ്രമേഹ രോഗങ്ങളാണ് നിലവിലുള്ളത്. ഇതിൽ ടൈപ്പ് ടു എന്ന് അറിയപ്പെടുന്ന രോഗമാണ് നമ്മളിൽ പൊതുവേ കാണുന്നത്. ചിട്ടയായ ജീവിതശൈലിയിലൂടെ പ്രമേഹത്തെ നമുക്ക് മറികടക്കാൻ സാധിക്കും.

അമിതമായ ദാഹം , വിശപ്പ്, മൂത്രശങ്ക എന്നിവയാണ് പ്രമേഹരോഗത്തിന് പ്രധാന ലക്ഷണങ്ങൾ.
ഭക്ഷണ രീതി തന്നെയാണ് പ്രമേഹത്തിനു പ്രധാനകാരണം. അന്നജം കൂടിയ ഭക്ഷണം , പഞ്ചസാര കൂടിയ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, വ്യായാമക്കുറവ് എന്നിവ പ്രമേഹത്തിലേക്ക് നമ്മളെ നയിക്കുന്നു. ഒരു പരിധിവരെ പ്രമേഹരോഗം പാരമ്പര്യവുമാണ്. ഇത് പതിയെ നമ്മുടെ ആന്തരിക അവയവങ്ങളെ ബാധിക്കുന്നു. ഹാർട്ട് അറ്റാക്ക് ,കിഡ്നി ഡാമേജ് എന്നിവ പ്രമേഹം മൂലം ഉണ്ടാകാം.