ട്രെയിനിന് മുന്നിൽ നിന്നും സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞുജീവൻ രക്ഷിച്ച മയൂരിനെ കാത്തിരുന്ന സമ്മാനം എന്താണെന്ന് അറിയണ്ടേ ? എന്നാൽ അവിടെയും ഞെട്ടിച്ച് മയൂർ !

0

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഒരു റെയിൽവേ ഉദ്യോഗസ്ഥന്റെ ചിത്രവും വിഡിയോയുമാണ്. അന്ധയായ അമ്മയുടെ പക്കൽ നിന്നും ഒരു കുഞ്ഞുകുട്ടി റെയിൽവേ ട്രാക്കിലേക്ക് വീണു പോകുന്നു. എന്നാൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ആ കുഞ്ഞിനെ രക്ഷപെടുത്തുന്നതിനു വേണ്ടി ഒരു റെയിൽവേ ഉദ്യോഗസ്ഥൻ റെയിൽവേ ട്രാക്കിലൂടെ ഓടിയെത്തുന്നു. ട്രെയിൻ വരുന്ന സമയം, തന്റെ ജീവൻ പോലും നോക്കാതെ, ആ കുഞ്ഞിനെ രക്ഷിച്ച ആ വ്യക്തി തന്നെയാണ് യഥാർത്ഥ സൂപ്പർ ഹീറോ എന്ന് ആ വീഡിയോ കണ്ട എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. മയൂർ ശഖറാം ഷെൽക്കെ എന്നാണ് ആ സൂപ്പർ ഹീറോയുടെ പേര്. അഭിനന്ദന പ്രവാഹമാണ് ആയൂരിന് തന്റെ പ്രവർത്തി മൂലം ലഭിച്ചത്.

ഇന്നിപ്പോൾ മയൂരിന്റെ ഈ പ്രവർത്തനത്തിന് ഒരു പാരിതോഷികം നല്കാൻ തീരുമാനിച്ചിരിയ്ക്കുകയാണ് റെയിൽവേ മന്ത്രാലയം. 50000 രൂപയാണ് റെയിൽവേ മന്ത്രാലയം മയൂരിന് നല്കാൻ തീരുമാനിച്ചിരിയ്ക്കുന്നത്. എന്നാൽ തനിയ്ക്ക് ലഭിയ്ക്കുന്ന ഈ പാരിതോഷികത്തിന്റെ പകുതി താൻ ആ കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനും മറ്റുമായി നൽകുവാനാണ്‌ തീരുമാനിച്ചിരിയ്ക്കുന്നത് എന്നും. ആ കുട്ടി സാമ്പത്തികമായി പിന്നോക്കം നിൽക്കുകയാണ് എന്നുമാണ് മയൂർ പറഞ്ഞിരിയ്ക്കുന്നത്. വീണ്ടും താൻ ഒരു സൂപ്പർ ഹീറോ ആണെന്ന് തെളിയിച്ചിരിയ്ക്കുകയാണ് മയൂർ.

ഇതിനു പുറമെ, മയൂരിന് മറ്റൊരു സമ്മാനവുമായി ആനന്ദ് മഹീന്ദ്രയും എത്തിയിട്ടുണ്ട്. ട്വിറ്ററിൽ മയൂരിന്​ അഭിനന്ദനം അറിയിച്ച ശേഷം മഹിന്ദ്ര​ താർ സമ്മാനിക്കുന്ന വിവരം ആനന്ദ് മഹിന്ദ്ര തന്നെയാണ് പറഞ്ഞിരിയ്ക്കുന്നത്​​. മയൂർ ഷെൽക്കെക്ക്​ പ്രത്യേക വസ്​ത്രമോ തൊപ്പിയോ ഇല്ലായിരുന്നു. ധീരൻമാരായ സൂപ്പർഹീറോ സിനിമകളെക്കാൾ ധൈര്യം പക്ഷേ അയാൾ കാണിച്ചു. ജാവ കുടുംബം മുഴുവൻ നിങ്ങളെ സല്യൂട്ട്​ ചെയ്യുന്നുവെന്നായിരുന്നു ആനന്ദ്​ മ​ഹീന്ദ്ര ട്വീറ്റ്​ ചെയ്​തത്.