മഞ്ജുവിന്റെ പുത്തൻ മേക്കോവർ ഏറ്റെടുത്ത് ആരാധകർ ; എന്നാലും പിഷാരടി ഇങ്ങനെ പറയുമെന്ന് കരുതിയില്ല!

0

നീണ്ട പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയുയാളികളുടെ പ്രിയ താരം മഞ്ജു വാര്യർ മലയാള സിനിമാലോകത്തേയ്ക്ക് എത്തിയത്. റോഷൻ ആൻഡ്രൂസ് ചിത്രം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലെ നിരുപമ രാജീവ് എന്ന പെൺകരുത്തിനെ കാണിച്ചു തന്നുകൊണ്ടാണ് താരം വീണ്ടും മലയാള സിനിമയിലേയ്ക്ക് കാലെടുത്ത് വെച്ചത്. താരത്തിന്റെ തിരിച്ചു വരവ് ആഗ്രഹിച്ചിരുന്ന മലയാളി അത് ആഘോഷമാക്കി മാറ്റുകയും ചെയ്തിരുന്നു. പലപ്പോഴും പല താരങ്ങളും നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ച് വരുമ്പോൾ പലപ്പോഴും വലിയ സ്വീകാര്യതയൊന്നും ലഭിയ്ക്കാറില്ല. എന്നാൽ മഞ്ജു വാര്യരുടെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചത്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ പട്ടമാണ് താരം ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കിയത്.

സമൂഹമാധ്യമങ്ങളിലും മഞ്ജു സജീവമാണ്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമായി എല്ലാം മഞ്ജു എത്താറുണ്ട്. ഇക്കഴിഞ്ഞിടയ്ക്ക് ഒരു മൂവി പ്രൊമോഷന് എത്തിയ മഞ്ജുവിന്റെ പുതിയ മേക്കോവർ വലിയ രീതിയിലായിരുന്നു ചർച്ച ചെയ്യപ്പെട്ടത്. ഇന്നിപ്പോൾ അത്തരത്തിൽ തന്നെ താരത്തിന്റെ പുതിയ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളുടെയും ആരാധകരുടെയും മനം കവർന്നിരിയ്ക്കുന്നത്. റെഡ് വിനെ നിറത്തിലുള്ള ഒരു വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ട മഞ്ജുവിന്റെ ചുണ്ടിൽ ഇപ്പോഴും വിരിഞ്ഞു നിൽക്കുന്ന പുഞ്ചിരി കാണുവാൻ സാധിയ്ക്കുന്നില്ല. എന്നാൽ പോലും അതിമനോഹരി ആയിരിയ്ക്കുകയാണ് താരം. ആറ്റിട്യൂഡ് കാണിച്ചുകൊണ്ടുള്ള ആ നിൽപ്പിൽ ആരാധകർ ഒന്നടങ്കം മൂക്കും കുത്തി വീണിരിയ്ക്കുകയാണ്.

നിരവധി താരങ്ങൾ ആണ് മഞ്ജുവിന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിയ്ക്കുന്നത്. അതിമനോഹരം, ഒരു രക്ഷയുമില്ല തുടങ്ങി നിരവധി കമന്റുകൾ ലഭിച്ച സ്ഥാനത്ത് പ്രിയ നടൻ രമേശ് പിഷാരടി നൽകിയ കമന്റ് ചടുലേഷ് എന്നായിരുന്നു. താരത്തിന്റെ പുതിയ ഓരോ മേക്കോവറും ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിയ്ക്കുന്നത്. അത് താരത്തിനും വ്യക്തമായ കാര്യമാണ്. താരത്തിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം.