മലയാളികളോടാണ് അവന്മാരുടെ കളി ; ഇംഗ്ലീഷുകാരന്മാരെ പൊളിച്ചടുക്കി നമ്മുടെ ഫിറോസിക്ക!

0

നിരവധി ആരാധകരുള്ള ഒരു യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. കുക്കിംഗ് ചാനലിലൂടെ തന്റേതായ രീതിയിൽ പാചകം ചെയ്തും, വാചകമടിച്ചും എല്ലാം മലയാളികളെ കൈയിലെടുത്ത ഈ പാലക്കാട്ടുകാരന്റെ ഫാൻ പവർ ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഫിറോസ് ഇക്കയുടെ പുതിയ വീഡിയോയ്ക്ക് വേണ്ടി ആരാധകർ കാത്തിരിയ്ക്കുന്നതും. അത്തരത്തിൽ ഫിറോസിക്ക ഇത്തവണ വന്നിരിയ്ക്കുന്നു വ്യത്യസ്തമായ ഒരു വിഡിയോയുമായാണ്. വ്യത്യസ്തം എന്ന് പറഞ്ഞാൽ മലയാളികളെ ഇത്ര നാലും പൊട്ടൻ കളിപ്പിച്ചുകൊണ്ടിരുന്ന ഇംഗ്ലീഷുകാരന്മാരുടെ പൊട്ടത്തരങ്ങൾ പൊളിച്ചടുക്കി കൊണ്ടാണ് എന്ന് സാരം. വില്ലേജ് കുക്കിംഗ് ചാനൽ എന്ന തന്റെ യു ട്യൂബ് ചാനലിലൂടെ ഫിറോസിക്ക ഇന്ന് മലയാളി പ്രേക്ഷകർക്ക് കാണിച്ച് തന്നത് ഇംഗ്ലീഷ്കാരുടെ കൊക്ക കോളയും, മുട്ടയും, തക്കാളിയും വെച്ചുള്ള മീൻ പിടിത്തമാണ്.

പലപ്പോഴും നമ്മൾ തന്നെ തലയിൽ കൈയും വെച്ച് ഇരുന്ന് ആലോചിയ്ക്കുന്ന കാര്യമാണ്, ഇവർ ഇത് എങ്ങനെയാണോ ഇങ്ങനെ മീൻ പിടിയ്ക്കുന്നത് എന്ന്, നമുക്ക് ഇങ്ങനെ ഒന്ന് ചെയ്തു നോക്കിയാലോ എന്ന്, അങ്ങനെ ചിന്തിയ്ക്കുന്നു മലയാളികളുടെ ആ സംശയങ്ങൾക്കെല്ലാമുള്ള ഒരു മറുപടിയാണ് ഫിറോസിക്കയുടെ ഈ പുതിയ വീഡിയോ. ചതുപ്പ് നിലത്തിലേയ്ക്ക് സുഹൃത്തിനൊപ്പമെത്തിയ ഫിറോസിക്ക കുഴി കാണുന്ന ഇടങ്ങളിലേയ്ക്കെല്ലാം കൊക്കകോളയും മുട്ടയും തക്കാളിയും ഒഴിച്ച് കൊടുക്കാൻ തുടങ്ങി. ഉടൻ തന്നെ മീൻ പൊങ്ങി വരാനും തുടങ്ങി.

ആദ്യം ഈ വീഡിയോ കണ്ടപ്പോൾ ഇംഗ്ലീഷുകാർ ചെയ്യുന്നത് സത്യമാണ്, ഇഇതിലൊക്കെ കാര്യമുണ്ടെന്നു കരുതിയ മലയാളികളെ അടുത്ത നിമിഷം തന്നെ അതിന്റെ സത്യാവസ്ഥയും ഫിറോസിക്ക കാണിച്ച് തന്നു. കോകോ കോള ഒഴിച്ചുകൊടുത്ത കുഴിയുടെ ബാക് സൈഡിലായി ഒരു കുഴി ഉണ്ടാക്കി , അത് ആരും കാണാതിരിയ്ക്കാൻ പുല്ല് വെച്ച് മൂടിയ ശേഷം ആ കുഴിയിലൂടെ ഈ കുഴിയിലേക്ക് മീനിനെ ഒരു സുഹൃത്ത് ഇറക്കി വിടുകയായിരുന്നു. ഇതായിരുന്നു വീഡിയോ. ഫിറോസിക്കയുടെ ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വിരൽ ആവുകയായിരുന്നു. നമ്മൾ മലയാളികളോടാണ് ഇവന്മാരുടെ കളി, എന്ന ക്യാപ്ഷനോട് കൂടി ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിയ്ക്കുവാനും തുടങ്ങിയിട്ടുണ്ട്.