ആമാശയ ക്യാൻസർ! ഈ പ്രധാന ലക്ഷണങ്ങൾ തള്ളിക്കളയരുത്.

0

ഇന്ത്യയിൽ ആമാശയ ക്യാൻസർ ബാധിക്കുന്ന ആൾക്കാരുടെ എണ്ണം കുറവാണെങ്കിലും കേരളത്തിൽ അവസ്ഥ വളരെ ഭീകരമാണ്. മാറിയ ജീവിതശൈലി ആമാശയ രോഗങ്ങൾക്ക് വലിയ തോതിൽ തന്നെ കാരണമാവുന്നു. ചിട്ടയില്ലാത്ത ഈ ജീവിതശൈലി ക്യാൻസർ പോലുള്ള മഹാമാരി കൾക്ക് കാരണമാകുന്നു എന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. ജീവിതശൈലി മൊത്തത്തിൽ പുനർ ക്രമീകരിച്ചാൽ ഒരുപക്ഷേ പല രോഗങ്ങളെയും നമുക്ക് അകറ്റി നിർത്താൻ സാധിക്കും.

വളരെ സങ്കീർണമായ രോഗാവസ്ഥയാണ് ആമാശയ ക്യാൻസർ. ആമാശയ ക്യാൻസർ പ്രത്യേക രോഗകാരണങ്ങൾ ഒന്നുമില്ലെങ്കിലും ജീവിതശൈലി കാരണമാണ് പ്രധാനമായും ഈ രോഗം പിടിപെടുന്നത്. പുകവലി അമിതവണ്ണം എന്നിവ ഉള്ളവരിൽ ഈ രോഗം കൂടുതലായി കാണപ്പെടുന്നു. ജംഗ്ഫുഡ് ശീതളപാനീയങ്ങൾ മദ്യം എന്നിവ കൂടുതലായി കഴിക്കുന്നവരാണ് ഇവർ. അതുകൊണ്ട് തന്നെ ജീവിതശൈലി മൊത്തത്തിൽ മാറിയതുകൊണ്ടാണ് ഈ രോഗത്തിൻറെ തോത് വളരെയധികം വർദ്ധിച്ചത്. ചിട്ടയായ ജീവിതശൈലി പിന്തുടർന്നാൽ നമുക്ക് ഈ രോഗത്തെ മറികടക്കാൻ സാധിക്കും.

പല ലക്ഷണങ്ങളും ആമാശയ ക്യാൻസർ ബാധിച്ചാൽ കാണിക്കും. തുടക്കത്തില് കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടാണ് ആമാശയ ക്യാൻസർ. സ്ഥിതി വളരെ സങ്കീർണം ആയാൽ മാത്രമേ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുകയുള്ളൂ. വയറുവേദന, ദഹനമില്ലായ്മ, വയറു കാളിച്ചിൽ, നെഞ്ചെരിച്ചിൽ, വയറിൻറെ മുകൾഭാഗം വേദന, ശർദ്ദി, വിശപ്പില്ലായ്മ, ഭാരക്കുറവ്, ക്ഷീണം എന്നിവയാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ. എൻഡോസ്കോപ്പി ചെയ്താലേ ഈ രോഗനിർണയം നടത്താൻ സാധിക്കൂ. പിന്നീടങ്ങോട്ട് വേണ്ട ചികിത്സകൾ നടത്തണം.