Social Media

ചക്കപ്പഴത്തിലെ പൈങ്കിളി വിവാഹിതയായി ? ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ !

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം സീരിയൽ കാണാത്തവരായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങളെ നർമ്മത്തിന്റെ മേമ്പൊടി ചാലിച്ച് അവതരിപ്പിയ്ക്കുന്ന പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. പരമ്പരയിലെ കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയുണ്ട്. അത്തരത്തിൽ നിരവധി ആരാധകരുള്ള ഒരു കഥാപാത്രമാണ് ചക്കപ്പഴത്തിലെ പൈങ്കിളിയുടേത്. ചക്കപ്പഴത്തിൽ പൈങ്കിളിയായി എത്തുന്നത് ശ്രുതി രജനികാന്ത് ആണ്. അഭിനേത്രി എന്നതിന് പുറമെ നർത്തകിയും മോഡലും കൂടിയാണ് ശ്രുതി. സമൂഹമാധ്യമങ്ങളിലും സജീവമാണ് ശ്രുതി. അതുകൊണ്ട് തന്നെ ശ്രുതി സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവബിക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്.

അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രം ആരാധകരെ അമ്പരപ്പെടുത്തിയിരിയ്ക്കുകയാണ്. ശ്രുതി പങ്കുവെച്ച ചിത്രങ്ങൾ കണ്ടു ആരാധകർ ചോദിച്ചിരിയ്ക്കുന്നത് പൈങ്കിളിയുടെ വിവാഹം കഴിഞ്ഞ്ഒ എന്നാണ്. കാരണം വിവാഹ വസ്ത്രത്തിൽ മഞ്ഞ ചരടിൽ താലിയും, തുളസിമാലയും അണിഞ്ഞുള്ളതാണ് ശ്രുതിയുടെ ചിത്രം. താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന് തന്നെയാണ് അതുകൊണ്ട് ആരാധകർ ചോദിയ്ക്കുന്നത്. ശ്രുതി ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയാണ് ഇട്ടിരിയ്ക്കുന്നത്. ശ്രുതിയുടെ വിവാഹം കഴിഞ്ഞുവെങ്കിലും ആരാണ് താരത്തെ വിവാഹം കഴിച്ചത് എന്നറിയുവാനാണ് ആരാധകർ കാത്തിരിയ്ക്കുന്നത്.

നാട്ടിൻപുറത്തുകാരിയായ ശ്രുതിയുടെ അഭിനയത്തിൽ ആരാധകർ ഒന്നടങ്കം തൃപ്തരാണ്. ഒട്ടും വെറുപ്പിയ്ക്കാതെ സ്വാഭാവികമായ അഭിനയമാണ് ശ്രുതി കാഴ്ചവയ്ക്കുന്നത്. അതുകൊണ്ട് തന്നെയാണ് താരത്തിന് ഇത്രയുമധികം ആരാധകരെ ലഭിച്ചതും. ഇപ്പോഴും ഉറക്കം തൂങ്ങി കൊണ്ടിരിയ്ക്കുന്നു കുടുംബത്തിലെ ഏറ്റവും ചെറിയ സഹോദരിയുടെ കഥാപാത്രത്തെയാണ് ശ്രുതി ചക്കപ്പഴത്തിൽ അവതരിപ്പിക്കുന്നത്. കണ്ണൻ എന്ന ഒരു മകനും ശ്രുതിയ്ക്ക് സീരിയലിൽ ഉണ്ട്. പൈങ്കിളിയുടെയും കണ്ണന്റെയും ആ ഒരു കോമ്പോ ആരാധകരെ അതിശയിപ്പിച്ചിട്ടേയുള്ളു. ഒപ്പം തന്നെ ആരാധകർ ഇരുവരെയും സ്വീകരിയ്ക്കുകയും ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top