നിങ്ങളുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ? വളരെ ഉപകാരപ്രദമായ ഇൻഫോർമേഷൻ

0

ഈയിടെ നമ്മുടെ സമൂഹത്തിൽ രോഗങ്ങളുടെ തോത് വളരെയധികം വർധിച്ചിരിക്കുകയാണ്. ജീവിതശൈലിയുടെ മാറ്റത്തിൻറെ പ്രത്യാഘാതമാണ് ഇവ. പല രോഗങ്ങളും കൈവിട്ടു പോകുന്നത് രോഗനിർണയം വൈകുന്നതു മൂലം ആണ്. രോഗത്തിൻറെ തുടക്കത്തിൽതന്നെ നിർണ്ണയിക്കാൻ പറ്റിയാൽ ഒരുപക്ഷേ ആ രോഗത്തിൽ നിന്നും നമുക്ക് രക്ഷനേടാൻ സാധിക്കും. രോഗങ്ങൾ നേരത്തെ തന്നെ തിരിച്ചറിയുക എന്നതാണ് ഇതിൽ പ്രധാനം.

മലയാളികൾ കൂടുതലായും അനുഭവിക്കുന്ന പ്രശ്നമാണ് വൃക്കസംബന്ധമായ രോഗങ്ങൾ. വളരെ നേരത്തെ തിരിച്ചറിയാൻ സാധിച്ചാൽ ഡയാലിസ് ഇല്ലാതെ തന്നെ നമുക്ക് വൃക്കരോഗങ്ങൾ ചികിത്സ ചെയ്തു മാറ്റാം. നമ്മുടെ വൃക്കത്തകരാറ് ആണെങ്കിൽ മൂത്രമൊഴിക്കുമ്പോൾ സാധാരണയിൽ കൂടുതൽ പത ഉണ്ടാവും. പ്രോട്ടീൻ പുറംതള്ളുന്ന പെടുന്നത് കൊണ്ടാണിത്. മാത്രമല്ല ശരീരം മൊത്തം നീര്, കാലിലും കയ്യിലും നീര്, ബ്ലഡ് പ്രഷർ വേരിയേഷൻ എന്നിവയും ഉണ്ടാകും.

വൃക്കസംബന്ധമായ രോഗം തിരിച്ചറിയാൻ നിരവധി ലക്ഷണങ്ങൾ ഉണ്ട്. വൃക്കസംബന്ധമായ പ്രശ്നങ്ങളിൽ ബ്ലഡ് പ്രഷർ വേരിയേഷൻ നിർബന്ധമായും ഉണ്ടാകും. മാത്രമല്ല ശരീരം മൊത്തം ചൊറിച്ചിലും കാണും.ചിലർക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാറുണ്ട്. പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നവരും ഉണ്ട്. തുടക്കത്തിലെ ഈ ലക്ഷണങ്ങൾ മനസ്സിലാക്കിയാൽ വലിയ പ്രശ്നമില്ലാതെ ഈ രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാം.