ഗർഭാശയ മുഴകൾ പൂർണ്ണമായി സുഖപ്പെടുത്താം. ഓപ്പറേഷൻ ഇല്ലാതെ തന്നെ

0

സ്ത്രീകൾ പൊതുവേ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് ഗർഭാശയത്തിലെ മുഴ. പലപ്പോഴും വളരെ സങ്കീർണമാകുന്ന ഈ രോഗാവസ്ഥ, സ്ത്രീകളെ മാനസികമായും ശാരീരികമായും തളർത്തുന്നു. ഒട്ടുമിക്ക അമ്മമാരിലും ഈ അവസ്ഥ കാണപ്പെടാറുണ്ട്. ചിട്ടയായ ചികിത്സയിലൂടെ വളരെ വേഗം തന്നെ ഈ രോഗം മാറ്റിയെടുക്കാം. പണ്ടൊക്കെ ഗർഭാശയം മൊത്തത്തിൽ നീക്കം ചെയ്യണമായിരുന്നു.

ഇന്ന് ഗർഭാശയമുഴകൾ ഫലവത്തായി മാറ്റാൻ വലിയ ശസ്ത്രക്രിയയുടെ ഒന്നും ആവശ്യമില്ല. ശാസ്ത്രത്തിൻറെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നമുക്ക് ഈ അവസ്ഥയെ മറികടക്കാൻ സാധിക്കും. ഗർഭാശയ മുഴകളുള്ള സ്ത്രീകൾക്ക് ബ്ലീഡിങ്, അനിയന്ത്രിതമായ വയറുവേദന, മെൻസസ് സൈക്കിൾ വ്യതിയാനം എന്നിവ ഉണ്ടാവും. സ്ഥിതി സങ്കീർണം അല്ലെങ്കിൽ മരുന്നുകളിലൂടെ ഈ രോഗം മാറ്റിയെടുക്കാം. അല്ലെങ്കിലും ചെറിയ ചികിത്സാ രീതിയിലൂടെ ഗർഭാശയ മുഴ പൂർണ്ണമായി ചികിത്സിച്ച് എടുക്കാം.

ഗർഭാശയം പൂർണ്ണമായി എടുത്തു മാറ്റുക എന്ന രീതിയായിരുന്നു ഫണ്ട് നില നിന്നിരുന്നത്. എന്നാൽ ഇന്ന് സാഹചര്യം മാറി. ഫൈബ്രോയ്ഡ് രക്ത ഓട്ടം നിർത്തി ചികിത്സിക്കുന്നതാണ് പുതിയ രീതി. രാവിലെ പോയാൽ വൈകുന്നേരം തന്നെ രോഗിക്ക് ഡിസ്ചാർജ് ആവാം. ഈ രീതിക്ക് മുറിവ് കാര്യമായി ഉണ്ടാവില്ല,സ്റ്റിച് ആവശ്യവുമില്ല. ഇത് സർജറിയെപോലെ പോലെ ഫലപ്രദവും പത്തുമടങ്ങ് സെയ്ഫ് ആണ്.