Social Media

“ഞാൻ കഷ്ടപ്പെടുമ്പോൾ എപ്പോഴും എനിക്ക് പിന്തുണ നൽകുന്നയാൾ.”; വൈറലായി ദുൽഖറിന്റെ കുറിപ്പ്!

മലയാളികളുടെ പ്രിയതാരപുത്രനാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരിയായി സിനിമാലോകത്ത് തന്റെ തായ് ഒരിടം കണ്ടെത്തിയ വ്യക്തി കൂടിയാണ് ഡിക്യു. അതുകൊണ്ടുതന്നെയാണ് ദുൽഖറിന് ഇത്രയും അധികം ആരാധകരെ ലഭിച്ചിരിക്കുന്നത്. സുഹൃത്തുക്കൾക്കും ആ മാലിന്യം കുഞ്ഞു മറിയത്തിനും ഒപ്പമുള്ള ചിത്രങ്ങളെല്ലാം ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവയ്ക്കുന്ന ദുൽഖർ ഇന്നിപ്പോൾ എത്തിയിരിക്കുന്നത് ഹൃദയസ്പർശിയായ ഒരു കുറിപ്പും ആയിട്ടാണ്. ദുൽഖറിന്റെ സഹോദരിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ഒരു കുറിപ്പാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് കുറുപ്പിന് കമന്റുമായും ഇത്തയ്ക്ക് ആശംസയും എത്തിയിരിക്കുന്നത്.

ദുൽഖർ സൽമാന്റെ കുറുപ്പിന്റെ പൂർണ്ണരൂപം :

നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് സാധാരണ ഞാനിത് ചെയ്യാറില്ല. എന്റെ ചുമ്മിത്താത്തയ്ക്ക്, ഇത്തയ്ക്ക് താത്‌സിന് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു. നിങ്ങൾ എന്റെ ഏറ്റവും ആദ്യത്തെ സുഹൃത്താണ്. സഹോദരി എന്നതിലുപരി അമ്മയാണ്. ഞാൻ നിങ്ങളുടെ ആദ്യ മകനെ പോലെയാണ്. നിങ്ങൾ വളരെ മനോഹരമായി ബാലൻസ് ചെയ്തുകൊണ്ടുപോകുന്ന നിരവധി റോളുകളും നമ്മുടെ പ്രിയപ്പെട്ട ഓർമ്മകളും വളരുന്നു. ഞാൻ കൊണ്ട് കളയാതിരിക്കാൻ പപ്പ സൂക്ഷിച്ചു വയ്ക്കുന്ന കളിപ്പാട്ടങ്ങൾ എനിക്കായി കട്ടെടുക്കുന്ന എന്റെ ക്രൈം പാർട്‌ണർ. നമുക്ക് മാത്രം മനസിലാകുന്ന കളികളും തമാശകളും.

ചെറുപ്പം മുതൽ സിനിമയോടും സംഗീതത്തോടും കാർട്ടൂണുകളോടുമുള്ള സമ്മുടെ പൊതുവായ സ്നേഹം. ഞാൻ കഷ്ടപ്പെടുമ്പോൾ എപ്പോഴും എനിക്ക് പിന്തുണ നൽകുന്നയാൾ. എന്റെ ജേർണൽ. മികച്ച മകൾ, സഹോദരി, സുഹൃത്ത്, മരുമകൾ, ചെറുമകൾ, ഭാര്യ, അമ്മ. അമുവിനും എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഇത്ത. പക്ഷെ എന്റെ മറിയുടെ അമ്മായി എന്ന റോളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഓരോ തവണയും അതെന്റെ ഹൃദയത്തെ ഊഷ്മളമാക്കുന്നു. ഈ വർഷം നിങ്ങൾക്ക് സന്തോഷങ്ങളും അത്ഭുതങ്ങളും നിറഞ്ഞ ഒന്നാകട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. നിങ്ങൾ എപ്പോഴും സന്തോഷവും പുഞ്ചിരിയുമാണ്. നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം. ഹാപ്പി ബർത്ത്ഡേ ഇത്ത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top