തലച്ചോറിലുണ്ടാകുന്ന രക്തസ്രാവം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്. വളരെ ഉപകാരപ്രദമായ ഇൻഫോർമേഷൻ

0

തലച്ചോറിലുണ്ടാകുന്ന രക്തസ്രാവം മൂലം മരണപ്പെടുന്നവർ വളരെ ഏറെയാണ്. അപകടമരണങ്ങൾ ഏറെക്കുറെ സംഭവിക്കുന്നത് ഇങ്ങനെ തന്നെയാണ്. അപകട മരണങ്ങളുടെ തോത് കുറയ്ക്കാൻ ചിട്ടയായ ഡ്രൈവിംഗ് മാത്രമേ രക്ഷയുള്ളൂ. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കേണ്ടതാണ്. കൃത്യമായി ശ്രദ്ധയോടെ വാഹനമോടിച്ചാൽ ഒരു പരിധിവരെ നമുക്ക് അപകടമരണങ്ങൾ കുറയ്ക്കാൻ സാധിക്കും.

അപകടം അല്ലാതെ തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുക ബ്ലഡ് പ്രഷർ മൂലം ആണ്. ഇതു വളരെ സങ്കീർണമായ ഒരു പ്രശ്നമാണ്. അധികമായ പ്രഷർ മൂലം തലച്ചോറിലെ ബ്ലഡ് പ്രഷർ കൂടുന്നു, ഇത് രക്തസ്രാവത്തിലേക്ക് നയിക്കുന്നു. തലവേദന, ബലക്കുറവ്, ബോധമില്ലായ്മ എന്നിവയാണ് തലച്ചോറിലെ രക്തസ്രാവത്തിൻറെ ലക്ഷണങ്ങൾ.

സി ടീ സ്കാൻ ചെയ്താൽ തലച്ചോറിലെ മുറിവുകളെ പറ്റി നമുക്ക് കൃത്യമായ ധാരണ കിട്ടും. തലച്ചോറിൽ പലഭാഗത്തും രക്തസ്രാവം ഉണ്ടായേക്കാം ചില ഭാഗങ്ങളിൽ സ്ഥിതി വളരെ സങ്കീർണമായരിക്കും. തലച്ചോറിൽ പെട്ടെന്ന് രക്തസ്രാവം ഉണ്ടാവുന്ന അവസ്ഥയാണ് സെറിബ്രൽ അന്യൂറിസം.

സെറിബ്രൽ അന്യൂറിസം വളരെ ഭീകരമായ അവസ്ഥയാണ്. പെട്ടെന്ന് ചികിത്സ ലഭിച്ചാൽ മാത്രമേ രക്ഷപ്പെടാൻ പറ്റൂ. ഇടയ്ക്കിടയ്ക്ക് പ്രഷർ നിർബന്ധമായും നോക്കുക. ട്യൂമർ കാരണവും രക്തസ്രാവം ഉണ്ടായേക്കാം. ഇങ്ങനെ അനുഭവിച്ചാൽ ഉടനെതന്നെ അടുത്തുള്ള ആശുപത്രിയിൽ പോയി ചികിത്സ തേടണം.