സ്ട്രോക്ക് തിരിച്ചറിയാൻ വഴികൾ എന്തെല്ലാം. വളരെ വിലപ്പെട്ട ഇൻഫർമേഷൻ

0

സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം ഇന്നത്തെ സാഹചര്യത്തിൽ കൂടുതലായും കണ്ടു വരുന്ന ഒരു രോഗാവസ്ഥയാണ്. നമ്മുടെ ജീവിത ശൈലി തന്നെയാണ് ഈ രോഗത്തിനും കാരണം. ചിട്ടയായ ആഹാരരീതിയും വ്യായാമം ഇല്ലായ്മയും മസ്തിഷ്കാഘാതത്തിലേക്ക് നയിക്കുന്നു. ഇന്നത്തെ സമൂഹം നയിക്കുന്ന പിടിവിട്ട ജീവിതശൈലി മസ്തിഷ്കാഘാതം പോലുള്ള അസുഖങ്ങൾ വരാൻ കാരണമാകുന്നു. ഒരു പ്രാവശ്യം സ്ട്രോക്ക് വന്നാൽ പിന്നെ ജീവിത കാലം മൊത്തം കോമയിൽ കിടക്കാനും സാധ്യതയേറെയാണ്.

മദ്യപാനം പുകവലി പോലുള്ള ശീലങ്ങൾ പൊതുവേ മസ്തിഷ്കാഘാതത്തിലേക്ക് നയിക്കുന്നു. സ്ട്രോക്ക് എന്നുവെച്ചാൽ തലച്ചോറിലെ രക്തക്കുഴലുകളിൽ ബ്ലോക്ക് ആണ്. ചിലപ്പോൾ അത് മുറിവ് ആവാം. ഈ മുറിവുകളിലൂടെ രക്തം പുറത്തേക്ക് വരും. ഈ അവസ്ഥ പലപ്പോഴും വളരെ സങ്കീർണതകളിലേക്ക് നയിക്കും. നാഡീകോശങ്ങൾ നിമിഷങ്ങൾക്കകം നശിക്കുവാൻ ഇതു കാരണമാവുന്നു. സ്ട്രോക്ക് ഉണ്ടായ വ്യക്തിക്ക് പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക എന്നതാണ് മികച്ച ഉപായം.

ഒരാൾക്ക് മസ്തിഷ്കാഘാതം ഉണ്ടായ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിക്കണം. പ്രഥമ ശുശ്രൂഷ നൽകിയശേഷം കുറച്ചു നല്ല ആശുപത്രിയിൽ പോകണം. എന്നാലേ ജീവൻ രക്ഷിക്കാൻ സാധിക്കു. വേഗം പരിപാലിച്ചാൽ മാത്രമേ രോഗിക്ക് പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കു. സ്ട്രോക്ക് വന്ന രോഗിയെ എങ്ങനെ തിരിച്ചറിയാം എന്നത് പലരുടെയും സംശയമാണ്. സ്ട്രോക്ക് സംഭവിച്ചാൽ കാലുകൾ പൊക്കാൻ സാധിക്കില്ല, ഒരുവശത്തെ കൈ പൊക്കാൻ ആവില്ല, മുഖം ഒരു വശത്തേക്ക് കോടി പോകും, നമ്മുടെ സംസാരം വികൃതമായി മാറും. ഇങ്ങനെയൊക്കെ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.