ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം. ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞാൽ എന്തൊക്കെ ശ്രദ്ധിക്കണം

0

ഹൃദയസംബന്ധമായ രോഗങ്ങൾ മലയാളികൾക്ക് വളരെ പരിചിതമാണ്. ജീവിതശൈലിയിലുണ്ടായ ഗണ്യമായ മാറ്റം ഈ രോഗങ്ങൾക്ക് കാരണമാവുന്നു. നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളാണ് രോഗങ്ങൾ. ഇന്ത്യയിൽ കൂടുതലും ഹൃദ്രോഗികൾ താരതമ്യേനെ വയസ്സ് കുറഞ്ഞ ആൾക്കാർ ആണെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
ഹാർട്ട് അറ്റാക്ക് ഹൃദയത്തിൽ ബ്ലോക്ക് വരുന്നതുമൂലം ഉണ്ടാവുന്ന ഒരു രോഗാവസ്ഥയാണ്. നെഞ്ചിൽ നല്ല വേദന അനുഭവപ്പെടുമ്പോൾ ചിലർ അത് ഗ്യാസ് ആണെന്ന് പറഞ്ഞു ഒഴിവാക്കും. എന്നാൽ നമ്മൾ കരുതുന്നതിനേക്കാൾ ഭീകരമാണ് ഹാർട്ട് അറ്റാക്ക്. മറ്റു രോഗങ്ങളെ അപേക്ഷിച്ചു മരണ നിരക്ക് വളരെ കൂടുതൽ ആണ്.

ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ ഉടനെ വിശ്രമം വളരെ അത്യാവശ്യമാണ്. ഈ സമയങ്ങളിൽ നമ്മൾ വളരെ കരുതിയിരിക്കണം. വീടിനുള്ളിൽ നടക്കാം, എന്നാൽ അമിത ജോലികൾ ചെയ്യാൻ പാടില്ല. മിനിമം ഒരാഴ്ച എങ്കിലും ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികൾ വിശ്രമിക്കണം. ഈ വിശ്രമവും ചികിത്സയുടെ ഭാഗമാണ് എന്ന് മനസ്സിലാക്കണം. ഒരു ആഴ്ച കഴിഞ്ഞാൽ മെല്ലെ മെല്ലെ വ്യായാമം ചെയ്തു തുടങ്ങാം. അതും അമിതമായ വ്യായാമം ഒന്നും ചെയ്യരുത്. ചെറുതായി ചെറുതായി അളവ് കൂട്ടി കൊണ്ടുവരാൻ ശ്രമിക്കണം.

ഒരു അറ്റാക്ക് വന്നാൽ ഒന്നൂടെ വരാൻ പത്തു വർഷത്തിൽ 20 ശതമാനമേ ചാൻസ് ഉള്ളൂ. ആൻജിയോ പ്ലാസ്റ്റി ചെയ്ത 80 ശതമാനം പേരും ഏറെക്കുറെ സേഫ് ആണ്. ഡയബറ്റിസ് രോഗി ആണെങ്കിൽ റിസ്ക് കൂടാൻ സാധ്യതയുണ്ട്. മാനസിക സംഘർഷം വരാതെ ശ്രദ്ധിക്കണം. പുകവലി തീർച്ചയായും ഒഴിവാക്കേണ്ടതാണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുന്നതാണ് നല്ലത്. അമിത ഉപ്പ് അമിത കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് അകലം പാലിക്കുക. രക്തത്തിലെ പഞ്ചസാരയിലെ അളവ് കണ്ട്രോൾ ചെയ്യുക. കൃത്യമായ വ്യായാമം അത്യാവശ്യമാണ്.