നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം ഒരു അത്ഭുത ഭക്ഷണമോ. തീർച്ചയായും അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

0

ഇന്നത്തെ ജനതയുടെ ഭക്ഷണ രീതികൾ വളരെ മാറിപ്പോയിരിക്കുന്നു. പലരും നമ്മുടെ നാടൻ ഭക്ഷണങ്ങൾ ഉപേക്ഷിച്ച ജങ്ക് ഫുഡ് പോലുള്ള ഭക്ഷണങ്ങൾ ഉപയോഗിക്കുന്നു. ഇത് മാരകമായ പ്രശ്നങ്ങളാണ് ഇപ്പോൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ജീവിതശൈലി രോഗങ്ങൾക്ക് പ്രധാനകാരണം ഭക്ഷണരീതിയിലെ ഈ മാറ്റമാണ്. ആരും തന്നെ ചിട്ടയായ, ആരോഗ്യപരമായ ഭക്ഷണം കഴിക്കുന്നില്ല എന്നത് വളരെ ദുഃഖകരമായ ഒരു വസ്തുതയാണ്. നമ്മൾ തീർച്ചയായും കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണത്തെ പറ്റിയാണ് ഇവിടെ പറയുന്നത്.

നേന്ത്രപ്പഴം അല്ലെങ്കിൽ ഏത്തപ്പഴം നമ്മുടെ നാട്ടിൽ സജീവമായ ഒരു പഴം ഇനമാണ്. നമ്മളിൽ പലരും ഇവ ഉപയോഗിച്ച് കാണാം. പക്ഷേ ദിവസവും ഏത്തപ്പഴം കഴിക്കുന്നത് വളരെ മികച്ച കാര്യമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നാലു തരത്തിൽ നമുക്ക് ഏത്തപ്പഴം കഴിക്കാം. പച്ചക്കായ ആയി, പഴുത്ത പഴം ആയി, പുഴുങ്ങിയ പഴം ആയി, ചിപ്സ് ആയി കഴിക്കാം. നിരവധി മിനറലുകൾ ആണ് നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്നത്. സോഡിയം, കാൽസ്യം, മഗ്നീഷ്യം, മാംഗനീസ് എന്നിവ നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഇതിൽ വൈറ്റമിൻ ബി യും, വൈറ്റമിൻ എയും, വൈറ്റമിൻ സിയും അടങ്ങിയതായി കാണാം.

ഡയബറ്റിസ് രോഗികൾക്ക് നേന്ത്രപ്പഴം വളരെ ഫലപ്രദമാണ്. നേന്ത്രപ്പഴം ഫൈബർ കൊണ്ടും റെസിസ്റ്റൻസ് സ്റ്റാർച്ച് കൊണ്ടും ഫലവത്തായ താണ്. ഇതിൽ ഫാറ്റ് പ്രോട്ടീൻ എന്നിവ വളരെ കുറവാണ്. പഴുത്ത നേന്ത്രപ്പഴം കഴിച്ചാൽ പൊട്ടാസ്യം, എനർജി എന്നിവ കിട്ടും. നമ്മുടെ മനസ്സിനെ ആക്ടീവ ആകാനും നേന്ത്രപ്പഴം സഹായിക്കും. മെലിഞ്ഞവർക്ക് ഭാരം വർദ്ധിപ്പിക്കാൻ പറ്റിയ ഉപാധിയാണ് നേന്ത്രപ്പഴം.