Social Media

“നിങ്ങൾ നിങ്ങളുടെ ഭാര്യയെ എപ്പോഴും സന്തോഷവതിയായി വയ്ക്കുക “; ജന്മദിനത്തിൽ തന്റെ പ്രിയതമനോട് ശ്രേയ പറഞ്ഞ വാക്കുകൾ കേട്ടോ?

തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിന്ന ഒരു താരമായിരുന്നു ശ്രയ ശരൺ. തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര നായകന്മാർക്കൊപ്പമെല്ലാം അഭിനയിച്ച ശ്രയ ബോളിവുഡിലും തന്റെ അരങ്ങേറ്റം കുറിച്ചിരുന്നു. മലയാളത്തിൽ വമ്പൻ വിജയം സമ്മാനിച്ച ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിലായിരുന്നു ശ്രയ അഭിനയിച്ചത്. മലയാളത്തിൽ മീന അവതരിപ്പിച്ച കഥാപാത്രത്തെയായിരുന്നു ശ്രയ ഹിന്ദിയിൽ അവതരിപ്പിച്ചത്. വിവാഹത്തോടെ അധികമൊന്നും സിനിമയിൽ പ്രത്യക്ഷപ്പെടാതെ ഇരിയ്ക്കുകയാണ് താരം.

നീണ്ടനാളത്തെ പ്രണയത്തിനുശേഷം സുഹൃത്തായ ആൻഡ്രയ കൊഷ്ച്ചീവിനെ ആണ് താരം വിവാഹം കഴിച്ചത്. സുഹൃത്ത് കൂടിയായിരുന്നു ആൻഡ്രയെ കഴിഞ്ഞ ഇടയ്ക്ക് ആണ് താരം വിവാഹം കഴിച്ചത്. താര സമ്പന്നമായിരുന്നു വിവാഹം. ഇന്നിപ്പോൾ പ്രിയതമന്റെ പിറന്നാൾ ആഘോഷിക്കുകയാണ് താരം. ആൻഡ്രയുടെ പിറന്നാളിനോടനുബന്ധിച്ച് താരം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത് ചിത്രവും അതിനൊപ്പമുള്ള അടിക്കുറിപ്പും ആണ് വൈറലാകുന്നത്. “പിറന്നാൾ ആശംസകൾ ആൻഡ്രയ കൊഷ്ച്ചീവ്. നിങ്ങൾ നിങ്ങളുടെ ഭാര്യയെ എപ്പോഴും സന്തോഷവതിയായി തന്നെ വയ്ക്കുക. കാരണം അവൾ എപ്പോഴും ശരിയാണ്. എല്ലായ്പ്പോഴും നിങ്ങളെ പ്രണയിക്കുന്നു. ”

എന്നായിരുന്നു താരം ഇരുവരുടെയും വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ഇതിനുമുൻപും പ്രിയതമനും ഒത്തുള്ള ചിത്രങ്ങൾ ശ്രേയ ശരൺ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളെല്ലാം തന്നെയും ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരുന്നത്. ഇപ്പോഴും അത്തരത്തിൽ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ശ്രേയയുടെ ഭർത്താവിന് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. ഇരുവരുടെയും മറ്റു വിശേഷങ്ങളറിയാൻ ആയിട്ടുള്ള ആകാംഷയിലാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ.

ഒപ്പംതന്നെ ദൃശ്യം രണ്ടാംഭാഗത്തിന് ഹിന്ദി പതിപ്പിൽ ശ്രേയ അഭിനയിക്കുന്നുണ്ടോ എന്ന് കാര്യവും അറിയാനുള്ള ആകാംഷയിലാണ് ആരാധകർ. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിനൊപ്പം വരെ അഭിനയിച്ച താരമാണ്. മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി പൃഥ്വിരാജ് തുടങ്ങിയവർക്കൊപവും താരം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ സാറിന്റെ അരങ്ങേറ്റ ചിത്രം അജയ് ദേവഗണ്ണിന് ഒപ്പമായിരുന്നു. താരത്തിന് അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top