കുട്ടികൾക്ക് വാക്സിൻ നൽകേണ്ടതുണ്ടോ? പ്രസിദ്ധ ഡോക്ടർ പറയുന്നത് കാണാം. വളരെ ഫലപ്രദമായ ഇൻഫർമേഷൻ

0

കാലം മാറും തോറും രോഗങ്ങളുടെ തോതും ഭാവവും മാറുകയാണ്. പലതരത്തിലുള്ള മാറാരോഗങ്ങളും നമുക്ക് പരിചിതമാണ്. പല രോഗങ്ങൾക്കെതിരെ പോരാടിയാണ് നാം ഇന്ന് ഇതുവരെ എത്തിയിരിക്കുന്നത്. മനുഷ്യരാശിയുടെ അവസാനത്തിന് കാരണം രോഗങ്ങൾ ആയിരിക്കുമെന്ന് പറയപ്പെടുന്നു. എങ്കിലും നമ്മൾ മനുഷ്യർ തോറ്റു കൊടുക്കാൻ സന്നദ്ധരല്ല. ഇത്രയും നാൾ നമ്മൾ പോരാടി ഇവിടെ വരെ എത്തി ഇനിയും പോരാടും. ഇന്ന് ഈ സാഹചര്യത്തിൽ കൊറൊണ പോലുള്ള മാരകരോഗങ്ങളെ ക്കെതിരെ നമ്മൾ പോരാടി കൊണ്ടിരിക്കുകയാണ്.

ലോകമെമ്പാടും ഭീതി പടർത്തിയ രോഗമാണ് കൊറോണ. കൊറോണയ്ക്കെതിരെ പല രാജ്യങ്ങളിൽ നിന്നായി പലപല പേരുകളിലായി വാക്സിനുകൾ പരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വാക്സിനുകളുടെ ഉപയോഗം ചെറുതൊന്നുമല്ല. കുട്ടികളിൽ വാക്സിനുകൾ കുത്തിവെക്കുന്നത് കൊണ്ടു പാർശ്വഫലങ്ങൾ ഒന്നും ഇല്ല. രോഗം പ്രതിരോധിക്കാൻ വേണ്ടിയിട്ടുള്ള ആരോഗ്യരക്ഷ സംവിധാനമാണ് വാക്സിൻ. രോഗം പടർത്തുന്ന കീടാണുക്കൾ ക്കെതിരെ വാക്സിനുകൾ പ്രവർത്തിക്കുന്നു.

കീടാണുക്കൾക്കെതിരെ ആൻറിബോഡി ഉല്പാദിപ്പിച്ച് ആണ് ഇവ ചെറുക്കുക. ഈ രോഗം നമ്മെ ബാധിച്ചാലും ആൻറിബോഡി ശരീരത്തിൽ ഉൽപാദിപ്പിക്കും. ഇവ രണ്ടും ഒരേ പോലെ തന്നെയാണ് പ്രവർത്തിക്കുകയും ചെയ്യുക. അതുകൊണ്ടുതന്നെ വാക്സിൻ വളരെ സേഫ് ആണ്. നമ്മുടെ നാട്ടിൽ വാക്സിൻ ഉപയോഗിക്കാത്തത് മൂലം നിരവധി കുട്ടികളാണ് മരണപ്പെടുന്നത്. നിലവിൽ ബിസിജി, പോളിയോ, ഹെപ്പറ്റൈറ്റിസ് ബി, ഡി പി ടി, ഹിബ് വാക്സിൻ എന്നിങ്ങനെ കുറേ വാക്സിനുകൾ ഉണ്ട്. ഇതൊക്കെ കുട്ടികളുടെ രോഗ പ്രതിരോധ ശേഷിക്ക് അനിവാര്യമാണെന്ന് നിസ്സംശയം പറയാൻ സാധിക്കും.