ന്യൂമോണിയ രോഗിയുടെ ജീവന് തന്നെ അപകടമോ! വളരെ വിലപ്പെട്ട ഇൻഫർമേഷൻ

0

കൊറോണ പോലുള്ള മാരക അസുഖങ്ങൾ പകരുന്ന ഈ സാഹചര്യത്തിൽ ന്യൂമോണിയ എന്ന രോഗത്തെ പറ്റി കൂടുതൽ അറിയുന്നത് വളരെ നല്ല കാര്യമാണ്. കൊറോണ ബാധിച്ച പലരിലും ന്യൂമോണിയ കണ്ടു വരുന്നു എന്നത് വളരെ ഞെട്ടിക്കുന്ന സത്യമാണ്. ശ്വസന പ്രക്രിയയെ ബാധിക്കുന്ന വളരെ അപകടകാരിയായ പകർച്ചവ്യാധിയാണ് ന്യൂമോണിയ. വായുവിലൂടെ ഡ്രോപ്പ് ലെറ്റ്സ് വഴിയാണ് രോഗിയിൽ നിന്നും മറ്റുള്ളവരിലേക്ക് ന്യൂമോണിയ പടരുന്നുണ്ട്. കൊറോണ എന്ന മഹാമാരി പിടിപെടുന്ന വർക്ക് ന്യൂമോണിയ ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ മുൻകരുതലും ഉണ്ടെങ്കിലേ ഈ രോഗത്തെ അകറ്റി നിർത്താൻ സാധിക്കൂ.

രോഗനിർണയം ആണ് ഈ രോഗം എത്രമാത്രം അപകടകാരി ആണെന്നത് തീരുമാനിക്കുന്നത്. തുടക്കത്തിലെ അറിയാൻ സാധിച്ചാൽ സുഖപ്രദമായ ചികിത്സ നേടാം. എന്നാൽ രോഗനിർണയം വൈകിയാൽ അത് രോഗിയുടെ മരണത്തിന് വരെ കാരണമാകും. ശ്വാസകോശത്തെ ബാധിക്കുന്ന ഇൻഫെക്ഷൻ ആണ് ന്യൂമോണിയ എന്ന് പറയപ്പെടുന്നത്. വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവ മൂലം ഈ രോഗം പിടിപെടാം. ചുമ, പനി, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ. അതിതീവ്ര കേസുകൾ മരണത്തിനുപോലും കാരണമായേക്കാം.

ഒരു പരിധിവരെ കൊറോണക്ക് സമമാണ് രണ്ടും പകരുന്നത് ഡ്രോപ് ലെറ്റ് വഴിയാണ്. ന്യൂമോണിയ ബാധിക്കുന്നവർക്ക് ശ്വാസംമുട്ടൽ, രക്തം ശർദ്ദി ക്കൽ, ക്ഷീണം, അബോധാവസ്ഥ, ശക്തമായ ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെടും. തുടക്കത്തിൽ തന്നെ ചികിത്സ തേടിയില്ലെങ്കിൽ മരണംവരെ സംഭവിക്കാം. തീവ്ര കേസുകളിൽ വെൻറിലേറ്റർ ഉപയോഗിച്ച് ജീവൻ നിർത്താറുണ്ട് .

ഈ സാഹചര്യത്തിൽ സമൂഹ അകലം പാലിച്ചാൽ ഒരു പരിധിവരെ ന്യൂമോണിയ അന്ന് രോഗത്തിൽ നിന്നും രക്ഷനേടാം. പുകവലി തീർത്തും ഉപേക്ഷിക്കേണ്ട കാര്യമാണ്. ചിട്ടയായ ജീവിതശൈലി തന്നെയാണ് ഈ രോഗത്തിനും വേണ്ടത്. ന്യൂമോണിയ എന്ന രോഗത്തെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാം.