ആർത്തവകാലത്തെ വേദനകൾ മുതൽ ലൈംഗിക പ്രശ്നങ്ങൾ വരെ പരിഹരിയ്ക്കും റോസ് ഓയിൽ ; എങ്ങനെയെന്ന് നോക്കാം !

0

നമുക്കെല്ലാവർക്കും റോസാപ്പൂക്കൾ ഒരുപാട് ഇഷ്ടമാണ്. അതിന്റെ നിറവും മണവും എല്ലാം വശ്യമായ ഒരു അനുഭൂതിയാണ് നൽകുന്നത്. റോസാപ്പൂവിന്റെ ഈ വശ്യത തന്നെയാണ് പ്രണയാഭ്യര്ഥനയ്ക്കായി എത്തുന്ന കമിതാക്കളുടെ കൈകളിലേക്ക് റോസ് എത്തുന്നതിനുള്ള പ്രധാന കാരണവും. ചുവന്ന തുടുത്ത റോസാപ്പൂവിനെ ആരും ഒന്ന് നോക്കി നിന്ന് പോകും. എന്നാൽ രസാപ്പൂവിന് ഭംഗിയും മണവും മാത്രമല്ല ഉള്ളത്. അതിലേറെ ഗുണങ്ങളും ഉണ്ട്. എന്നാൽ പലർക്കും അതേപ്പറ്റി വലിയ ധാരണ ഇല്ലെന്ന് മാത്രം. അതെ, ഒരുപാട് ഗുണങ്ങൾ അടങ്ങിയ റോസാപ്പൂവിന്റെ അറിയപ്പെടാതെ പോയ കുറച്ച് ഗുണങ്ങളെ കുറിച്ച് ഒന്ന് അറിഞ്ഞാലോ?

സൗന്ദര്യ വർധക ഉൽപ്പന്നങ്ങളിൽ മിക്കവയിലും കാണുന്ന ഒന്നാണ് റോസ് ഓയിൽ. റോസ് ഓയിൽ സൗന്ദര്യം വർദ്ധിപ്പിയ്ക്കുവാൻ മാത്രമല്ല, മറിച്ച് മറ്റ് രോഗങ്ങൾക്കുമുള്ള ഒരു പ്രതിവിധിയാണ്. റോസ് ഓയിലിൻ്റെ സുഗന്ധം ശ്വസിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, വർദ്ധിച്ച ഹൃദയമിടിപ്പ്, തുടങ്ങിയ ശാരീരിക ലക്ഷണങ്ങളെ കുറയ്ക്കുന്നതിനും ശരീരത്തിൻ്റെ ബാലൻസ് പുന:സ്ഥാപിക്കുന്നതിനും നല്ലതാണു. റോസ് ഓയിൽ മറ്റ് ഓയിലുകളുമായി സംയോജിപ്പിച്ച് ഉപയോഗിയ്ക്കുന്നത് ആർത്തവ കാലത്തേ വേദനകളെ ശമിപ്പിയ്ക്കും. തൊണ്ടയിലെ കരകരപ്പ് പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ അകറ്റുന്നതിന് റോസ് ഓയിൽ ഗുണം ചെയ്യും.

ഒപ്പം തന്നെ റോസ് ഓയിൽ കുടൽ, വായ, യോനി തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള അണുബാധകളെ ശമിപ്പിക്കുകയും സൂക്ഷ്മാണുക്കളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു. റോസ് ഓയിലിൻ്റെ വശ്യസുഗന്ധം പുരുഷന്മാരുടെ തലച്ചോറിൽ ഡോപാമൈൻ എന്ന ഹോർമോണുകളെ പുറപ്പെടുവിക്കുന്നു. ഇത് സെക്സ് ഡ്രൈവ് ഉയർത്തുന്ന ഒന്നാണ്. റോസ് ഓയിൽ ഡോപാമൈൻ എന്ന ഹോർമോണുകളെ പുറത്തുവിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ അകറ്റി നിർത്തുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫലപ്രദമായി പ്രവർത്തിക്കുകയും ആന്റിഫംഗൽ ഗുണങ്ങൾ നൽകിക്കൊണ്ട് തലയോട്ടിയെ ആരോഗ്യകരമാക്കി മാറ്റാൻ ഇത് സഹായിക്കുകയും ചെയ്യുന്നു.