യൂറിക് ആസിഡ് കൂടാൻ കാരണമെന്ത് ? . വളരെ മികച്ച ഇൻഫർമേഷൻ

0

യൂറിക് ആസിഡ് കൂടി എന്ന് പലരും പറയുന്നത് കേൾക്കാറുണ്ട്. അക്യൂട്ട് ഗൗട്ട് എന്ന നാമത്തോടു കൂടി അറിയപ്പെടുന്ന ഈ അവസ്ഥ വളരെ ഗൗരവകരം ആണ്. ഇന്നത്തെ യുവസമൂഹം വലിയതോതിൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ് കൂടുന്നത്. പലർക്കും വലിയ പ്രശ്നമാണ് ഈ രോഗം സൃഷ്ടിക്കുന്നത്. കാലുകളിലെ വേദനയാണ് ഇതിൽ പ്രധാനമായും ഉള്ളത്. പുരുഷന്മാരിലും കൗമാരക്കാരിലും ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതരോഗം ആണ് യൂറിക് ആസിഡ്. യൂറിക് ആസിഡ് പരിധിയിൽ കൂടുന്നതോടെ അത് സന്ധികളിൽ വേദനയ്ക്ക് കാരണമാവുന്നു. കാൽപ്പാദത്തിലെ ഏറ്റവും വലിയ ഭാഗത്ത് ആണ് യൂറിക് ആസിഡ് പൊതുവെ ബാധിക്കുക.

ജീവിതശൈലിയിലുണ്ടാകുന്ന മാറ്റമാണ് ഇതിൻറെ പ്രധാനകാരണം.യുവാക്കളിലാണ് യൂറിക് ആസിഡ് സംബന്ധമായ പ്രശ്നങ്ങൾ കൂടുതലായും കാണപ്പെടുന്നത്. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ കാരണമാണ് ഇതെന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. ആർത്തവം നിന്ന സ്ത്രീകളിലും യൂറിക് ആസിഡ് സംബന്ധമായ പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്. ഹൈപ്പർ ടെൻഷൻ , ഡയബറ്റിസ് മരുന്നുകൾ കൂടുതലായി കഴിക്കുന്ന 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരാണ് ഇവർ.

ചിട്ടയായ ഇതിൻറെ പ്രധാന ചികിത്സ. ചിട്ടയായ ഭക്ഷണ രീതിയിലൂടെ നമുക്ക് തുടക്കത്തിലെ യൂറിക് ആസിഡ് കുറയ്ക്കാൻ സാധിക്കും. സങ്കീർണമായ അവസ്ഥ ഉണ്ടെങ്കിൽ മാത്രമേ ചികിത്സ വേണ്ടതുള്ളൂ. ഹൈ റിസ്ക് യൂറിക് ആസിഡ് ഉള്ളവർക്ക് കിഡ്നി സ്റ്റോൺ, ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്, ഹൈപ്പർ ടെൻഷൻ എന്നിവ ബാധിക്കാൻ സാധ്യതയുണ്ട്. തുടക്കത്തിലെ ചിട്ടയായ ജീവിതശൈലി പിന്തുടർന്നാൽ യൂറിക് ആസിഡ് സംബന്ധമായ പ്രശ്നങ്ങളെ അകറ്റിനിർത്താൻ സാധിക്കും. യൂറിക് ആസിഡ് നെ പറ്റി കൂടുതലറിയാൻ വീഡിയോ കാണാം.