Social Media

കേരളത്തനിമയിൽ പൊളിച്ചടുക്കി അമ്മയും മകളും ; അതിമനോഹരം എന്ന് ആരാധകർ!

അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിട്ടും നിരവധി ആരാധകരുള്ള ഒരു താരമാണ് മുക്ത. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയുടെ സഹോദരനെ ആണ് നമുക്ക് വിവാഹം കഴിച്ചത്. റിങ്കു ടോമിയിമായുള്ള വിവാഹത്തിന് ശേഷമായിരുന്നു താരം സിനിമ ജീവിതത്തിൽ നിന്നും ഇടവേള എടുത്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രവാസി സമ്മേളനം ചെയ്തിരുന്ന കൂടത്തായി എന്ന പരമ്പരയിലൂടെ താരം വീണ്ടും അഭിനയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചിരുന്നു.

മലയാളം തമിഴ് തെലുങ്ക്കന്നട തുടങ്ങിയ ഭാഷകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം താര ത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.മകൾ കിയാരയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് പലപ്പോഴും താരത്തിന്റേതായി വൈറൽ ആയി മാറിയിട്ടുള്ളത്.

മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആരാധകരുമായി പങ്കുവയ്ക്കുവാൻ താരം ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ കിയാരയ്ക്കും ആരാധകർ ഏറെയാണ്. അത്തരത്തിൽ താരമിപ്പോൾ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. മകൾ കിയാരയ്‌ക്കൊപ്പമുള്ള വിഷു സ്പെഷ്യൽ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ആരാധകർക്ക് വിഷുദിനാശംസകൾ നേരുകയാണ് താരം ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട്.

കേരളത്തനിമയിൽ ആണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വയലറ്റ് നിറത്തിലുള്ള ബ്ലൗസും പാവാടയും അണിഞ്ഞ് മുടി പിന്നിയിട്ട് മുടി നിറയെ പൂവും വെച്ചാണ് കിയാര ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതി സുന്ദരികളായ ആണ് ഇരുവരും ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. ഇതിനുമുൻപ് റിമിടോമിയ്ക്കൊപ്പവും കിയാര പ്രത്യക്ഷപ്പെടാറുണ്ട്. കിയാരകൊപ്പം റിമി ടോമി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം വലിയ രീതിയിൽ ആണ് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

അടുത്തിടെ റിമി ടോമി വിധികർത്താവായി എത്തുന്ന റിയാലിറ്റി ഷോയിലും കിയാര പ്രത്യക്ഷപ്പെട്ടിരുന്നു. തകർപ്പൻ ഡാൻസ് പെർഫോമൻസ് ആയിട്ടായിരുന്നു കിയാര ഷോയിൽ നിറഞ്ഞുനിന്നത്. എന്തായാലും കിയാര യുടെയും മുക്ത യുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകനും സോഷ്യൽമീഡിയയും ഒന്നടങ്കം ഇപ്പോൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top