ഹെർണിയ പൂർണമായും മാറുമോ? ഹെർണിയക്ക് ഫലപ്രദമായ ചികിത്സ. വളരെ വിലപ്പെട്ട ഇൻഫർമേഷൻ

0

ജീവിതശൈലി മാറിയത് കാരണം പലർക്കും ഇപ്പോൾ അനുഭവപ്പെടുന്ന രോഗം ആണ് ഹെർണിയ അഥവാ കുടലിറക്കം. ജീവിതശൈലിയുടെ പ്രത്യാഘാതമാണ് ഹെർണിയയുടെ കാരണം എന്ന് നിസ്സംശയം പറയാൻ സാധിക്കും. ആളുകൾ നമ്മുടെ പാരമ്പര്യമായ ഭക്ഷണങ്ങൾ ഉപേക്ഷിച്ച് ജങ്ക് ഫുഡ് പോലുള്ള ഭക്ഷണങ്ങൾക്ക് അടിമകളാകുന്നു. ഹെർണിയ പോലുള്ള രോഗങ്ങൾക്ക് ഇത് കാരണമാകുന്നു. മികച്ച ചികിത്സാ രീതിയിലൂടെ ഹെർണിയ എന്ന രോഗത്തെ നമുക്ക് മറികടക്കാൻ സാധിക്കും. ചിട്ടയായ ജീവിതശൈലി ഇതിന് അനിവാര്യമാണ്.

ഒരു ഹെർണിയ രോഗിക്ക് വയറു വേദനിക്കുന്നത് ആയി അനുഭവപ്പെടാറുണ്ട്.കുടൽ പുറത്തു ചാടുകയാണ് ഇതിൻറെ അവസ്ഥ. ഒരു ഹെർണിയ രോഗിക്ക് വയറിൽ അടുത്തുള്ള പേശികൾക്ക് ബലക്കുറവ് അനുഭവപ്പെടാം. അവിടെ പതിയെ ദ്വാരം
വരുകയും, കുടൽ പുറത്തോട്ട് വരികയും ചെയ്യും. ചിലർക്ക് ജന്മനാ ഉള്ള കാരണങ്ങൾ കൊണ്ടും ഇതു സംഭവിക്കാം. ജന്മനാ പേശി ബലക്കുറവ് ഉള്ളവരാണ് അവർ. തുടക്കത്തിലെ ശ്രദ്ധിച്ചില്ലെങ്കിൽ ഹെർണിയ വളരെ സങ്കീർണം ആവാൻ സാധ്യതയുണ്ട്.

ജീവിതശൈലിയുടെ പാർശ്വഫലങ്ങളാണ് ഹെർണിയയ്ക്ക് പ്രധാനകാരണം.നിത്യമായി പുകവലിക്കുന്നവരുടെ പേശിയുടെ ബലം കുറയാൻ സാധ്യതയുണ്ട്. മുൻപ് ഓപ്പറേഷൻ ചെയ്തിട്ടുണ്ടെങ്കിൽ, ആ വഴിയും കുടൽ പുറത്തോട്ട്
വരാം. ഭാരം എടുക്കുന്ന ജോലി ചെയ്യുന്നു ആൾക്കാർക്ക് ഈ രോഗം വരാൻ സാധ്യതയുണ്ട്.

ഇതിൻറെ ലക്ഷണങ്ങൾ വയറിൽ കാണുന്ന മുഴ ആണ്. ചുമക്കുമ്പോൾ ഈ മുഴ വികസിക്കുന്നതും കാണാൻ സാധിക്കും. വയറിൽ വേദനയും അനുഭവപ്പെടാം. ചർദ്ദിയും വേദനയും ഉണ്ടെങ്കിൽ ഹെർണിയ ക്രിട്ടിക്കൽ കണ്ടീഷനിൽ ആണെന്ന് വിലയിരുത്തണം. തുടക്കത്തിലെ ചികിത്സ ലഭിച്ചാൽ വലിയ സങ്കീർണതകൾ ഇല്ലാതെ ഈ രോഗം മാറ്റിയെടുക്കാം.ഹെർണിയയെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ കാണാം.