ഉലുവ ദിവസവും കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്. ഉലുവയുടെ ഔഷധഗുണങ്ങൾ എന്തെല്ലാം

0

നമ്മുടെ ഭക്ഷണ രീതിയിൽ ഒഴിച്ചുകൂടാത്ത ഒരു വസ്തുവാണ് ഉലുവ. പണ്ടുമുതലേ നമ്മൾ മലയാളികൾ ഉലുവ ഭക്ഷണത്തിലുൾപ്പെടുത്തിയവരാണ്. വളരെ മികച്ച ഒരു ഭക്ഷണപദാർത്ഥം എന്നതിലുപരി ഉലുവ ഔഷധവുമാണ്. കർക്കിടകത്തിൽ നാം ഉലുവക്കഞ്ഞി കഴിക്കാറുണ്ട്. ആരോഗ്യം നന്നാക്കുക എന്ന ലക്ഷ്യത്തോടുകൂടി കഴിക്കുന്ന ഉലുവക്കഞ്ഞിക്ക് ഔഷധ ഗുണങ്ങൾ ഏറെയാണ്.

ജീവിതശൈലി ഏറെക്കുറെ മാറിയെങ്കിലും ഉലുവ എന്നും മലയാളിയുടെ അടുക്കളയിൽ നിറസാന്നിധ്യമാണ്. പണ്ടുമുതലേ മലയാളി ശീലിച്ച ശീലം എന്നതിലുപരി ഉലുവയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. ജീവിതശൈലി കാരണം പലരിലും പല രോഗങ്ങളും പിടിപെടുന്ന ഈ കാലത്ത് ഉലുവ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. ഭക്ഷണമായും മരുന്നായും ഉപയോഗിക്കാൻ പറ്റുന്ന സാധനമാണ് ഉലുവ. ഉലുവ ക ചെടിയിലെ വിത്തുകൾ ആണ് നാം ഉപയോഗിക്കുന്നത്, ഉലുവയിലയും ഇപ്പോൾ ലഭ്യമാണ്. ആയുർവേദ ചികിത്സയിൽ ഉലുവയുടെ സാന്നിധ്യം വളരെ വലുതാണ്.

നിരവധി രോഗങ്ങൾക്ക് മരുന്നായ ഉലുവയിൽ അയൺ, പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതൊക്കെ ഒരു ആരോഗ്യപരമായ ശരീരത്തിന് അനിവാര്യമാണ്. വയറുവേദന, നെഞ്ചെരിച്ചിൽ, അസിഡിറ്റി, ദഹനക്കേട്, പൈൽസ് എന്നീ അസുഖങ്ങൾക്ക് ഉലുവ വളരെ ഫലപ്രദമാണ്. ഉലുവയുടെ ക്ലീനിങ് മെക്കാനിസം എടുത്തുപറയേണ്ടതാണ്. കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾക്ക് ഇത് വളരെ ഫലവത്താണ്. പാൻക്രിയാസ് ഗ്രന്ഥി, തൈറോയ്ഡ് ഗ്രന്ഥി, ഓവറി എന്നിവയുടെ മികച്ച പ്രവർത്തനത്തിന് ഉലുവ കാരണമാവുന്നു. അതുകൊണ്ടുതന്നെ ഇൻസുലിൻ മെറ്റബോളിസം ഈസി ആയി നടക്കുന്നു. പ്രമേഹ രോഗികൾ ഉലുവ കഴിക്കുന്നത് വളരെ നല്ലതാണ്.