നിങ്ങളുടെ വൃക്ക സുരക്ഷിതമോ? വൃക്ക രോഗത്തെ പറ്റി പ്രധാന ഇൻഫർമേഷൻ അറിയാം

0

ഇന്നത്തെ സാഹചര്യത്തിൽ വളരെ സങ്കീർണ്ണമായി കാണപ്പെടുന്ന ഒരു രോഗമാണ് വൃക്കരോഗം. വൃക്കസംബന്ധമായ രോഗങ്ങൾ പൊതുവേ എല്ലാവർക്കും പരിചിതമാണ്. നമ്മുടെ ശരീരത്തിന് ഏറെയധികം ആവശ്യമായ ഒരു അവയമാണ് വൃക്ക. നമ്മുടെ ശരീരത്തിലെ മലിനം വേർതിരിച്ച് പുറന്തള്ളൽ ആണ് വൃക്കയുടെ പ്രധാന ജോലി. ഈ ജോലി തടസ്സപ്പെട്ടാൽ നമ്മുടെ ശരീരം തന്നെ അപകടത്തിലാവും.

വൃക്കസംബന്ധമായ രോഗങ്ങൾ ഇപ്പോൾ വളരെയധികം വർദ്ധിച്ചിരിക്കുന്നു. ജീവിതശൈലിയിലുണ്ടായ പ്രകടമായ മാറ്റം ഇതിനു വഴിതെളിച്ചു. മനുഷ്യശരീരത്തിലെ പ്രധാന വിസർജന അവയവമാണ് വൃക്ക. ഒരു ജോഡി വൃക്കകളാണ് നമുക്കുള്ളത്. ഇതിന് നൂറ്റമ്പത് ഗ്രാം ഭാരമുണ്ട്. മാലിന്യം മൂത്രത്തിലൂടെ പുറന്തള്ളാൻ വൃക്ക നമ്മളെ സഹായിക്കും.

വേറെയും പല ജോലികളും വൃക്ക ചെയ്യുന്നു. രക്തസമ്മർദ്ദം കൺട്രോൾ ചെയ്യൽ, ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കൽ, വൈറ്റമിൻ ഡിയുടെ സജീവമാക്കൽ എന്നിവയാണ് അവ. വൈറ്റമിൻ ഡി എല്ലുകൾക്ക് ബലം നൽകാൻ സഹായിക്കുന്നു. വൃക്ക നിലയ്ക്കുന്നതോടെ ഈ ജോലികളും നിലയ്ക്കുന്നു അല്ലെങ്കിൽ പരിമിതപ്പെടുന്നു.

കിഡ്നി ഫെയിലിയർ ആണ് ഇതിൻറെ എക്സ്ട്രീം രോഗാവസ്ഥ. ഇത് വരുന്നവരുടെ ശരീരമാകെ ക്ഷീണിക്കാൻ സാധ്യതയുണ്ട്. മുഖത്തും കാലിനും നീർക്കെട്ട്, വിശപ്പില്ലായ്മ, ക്ഷീണം, ശർദ്ദി എന്നീ ലക്ഷണങ്ങൾ കണ്ടുവരുന്നു. ഇത് ഹൈപ്പർ ടെൻഷനും കാരണമാവും. കിഡ്നിയിൽ ഉണ്ടാവുന്ന അണുബാധയും കിഡ്നി ഫെയിലിയറിന് കാരണമാവുന്നു. ഭക്ഷണക്രമവും, മരുന്നുകളും, ഡയാലിസിസും ആണ് ചികിത്സാരീതികൾ. വൃക്ക രോഗത്തെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാം.