നിങ്ങൾ ഒരു പ്രമേഹ രോഗിയാണോ? നിങ്ങളുടെ കാഴ്ച കുറയാതിരിക്കാൻ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

0

പ്രമേഹം അഥവാ ഡയബറ്റിസ് നമുക്ക് എല്ലാവർക്കും പരിചിതമായ ഒരു രോഗാവസ്ഥയാണ്. നമ്മുടെ നാട്ടിൽ ഈയിടെയായി പ്രമേഹരോഗികളുടെ കാര്യത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ തന്നെ പ്രമേഹരോഗികളുടെ കാര്യത്തിൽ കേരളം മുൻപന്തിയിൽ നിൽക്കുന്നു. മാറിയ സാഹചര്യവും ജീവിതശൈലിയിലുണ്ടായ പ്രകടമായ മാറ്റവും ആണ് ഇതിൻറെ പ്രധാനകാരണം. പലരും പാശ്ചാത്യൻ സംസ്കാരം ജീവിതത്തിലേക്ക് കൊണ്ടുവരുന്ന വഴി അല്പം പ്രമേഹവും ഇപ്പോൾ ശീലമാക്കുന്നു.

പ്രമേഹമുള്ളവർ പാലിക്കേണ്ട കുറേ ചിട്ടകൾ നിലവിലുണ്ട്. ആരോഗ്യപരമായ ജീവിതശൈലിയാണ് ഇതിൽ പ്രധാനം. പലരും ഇതിനെപ്പറ്റി ബോധവാന്മാരല്ല എന്നതാണ് സത്യം. പ്രമേഹം കാണപ്പെടുന്ന പലരിലും മറ്റു അസുഖങ്ങളുടെ സാന്നിധ്യവും കാണപ്പെടുന്നു. അതിൽ പ്രധാനമാണ് കാഴ്ച മങ്ങൽ. ഒരു പ്രമേഹരോഗി ചികിത്സ കഴിഞ്ഞാലും അദ്ദേഹത്തിൻറെ കാഴ്ച നഷ്ടപ്പെടാൻ സാധ്യത വളരെയധികമാണ്. സാധാരണയായി എല്ലാ പ്രമേഹരോഗികളിലും കണ്ടുവരുന്ന ഈ അവസ്ഥ വളരെ ഭീകരത ഉളവാക്കുന്നതാണ്.

വളരെ സങ്കീർണമായ പ്രശ്നമാണ് കാഴ്ച മങ്ങൽ. പ്രമേഹം നിർണയിക്കപ്പെട്ടലും നിയന്ത്രിക്കപെട്ടാലും കണ്ണിൻറെ കാഴ്ച അത് സാരമായി ബാധിക്കും. കണ്ണിനകത്ത് പ്രമേഹം കാരണം കാഴ്ച മങ്ങൽ ഉണ്ടായേക്കാം. ഇത് പതിയെ ആയിരിക്കും ബാധിക്കുന്നത്. എന്നാൽ പെട്ടെന്ന് ഒരുദിവസം പൂർണമായി കാഴ്ച പോകാൻ സാധ്യതയുണ്ട്. വളരെ ലളിതമായ ടെസ്റ്റിലൂടെ ഈ രോഗം നമുക്കു മനസ്സിലാക്കാം. പ്രമേഹരോഗിയുടെ കണ്ണിൻറെ റെറ്റിന പരിശോധിച്ചാൽ മാത്രമേ രോഗനിർണയം സാധിക്കൂ. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർണ്ണയം അല്പം വൈകിയാലും കണ്ണിൻറെ കാഴ്ച തിരിച്ചു കിട്ടാൻ സാധ്യതയുണ്ട്.