സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹം ചെയ്തത്. പരസ്പരം ബഹുമാനിക്കുന്ന മാതൃകാ ദമ്പതിമാരാണ് ഇവർ എന്ന് പലതവണ പ്രേക്ഷകർ മനസ്സിലാക്കിയതാണ്. വിവാഹ ശേഷം ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു സുപ്രിയ. തൻറെ എല്ലാ സ്വഭാവങ്ങളും ഭാവങ്ങളും ഒക്കെ മനസ്സിലാക്കിയത് സുപ്രിയ ആണെന്ന് പൃഥ്വിരാജും സാക്ഷ്യപ്പെടുത്തിയിരുന്നു.
പലപ്പോഴും ഇവരുടെ പുത്രി അല്ലി ആണ് സോഷ്യൽ മീഡിയയിലെ സ്റ്റാർ. സമൂഹമാധ്യമത്തിൽ വളരെ അധികം ആരാധകരുള്ള താരപുത്രി ആണ് അല്ലി എന്ന അലങ്കൃത. പലപ്പോഴും തൻറെ മകളുടെ വിശേഷങ്ങൾ സുപ്രിയ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അല്ലിയുടെ ക്യൂട്ട് എഴുത്തുകളും വരകളും ഒക്കെ പലതവണ വൈറൽ ആയതാണ്. ഇപ്പോഴിതാ പുതിയ വിശേഷവുമായി എത്തുകയാണ് സുപ്രിയ.
തൻറെ നിഷ്കളങ്കത കൊണ്ട് പ്രേക്ഷകരുടെയും ആരാധകരുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ക്രിസ്മസ് വേളയിൽ അല്ലി സാന്തയോട് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. ഈ കാര്യം ഏറ്റു പിടിച്ചാണ് അമ്മ സുപ്രിയ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. എന്തായാലും കാര്യം അല്ലിക്ക് സന്തോഷം ലഭിക്കുന്നത് തന്നെയാണ്. പുതിയ വിശേഷത്തെ കുറിച്ച് സുപ്രിയ പറയുന്നത് ഇങ്ങനെ.
അമ്മയുടെ സോഫയിൽ ഇരുന്നു അല്ലി പറയുന്നത് കേൾക്കണം. ഫ്രോസൺ സിനിമയിലെ അന്ന എന്ന പാവയെ സമ്മാനമായി വേണമെന്നാണ് അല്ലി പറയുന്നത്. അല്ലിയുടെ ആവശ്യം സാൻഡ കേട്ടോ എന്നറിയില്ല. എന്തായാലും അമ്മ സുപ്രിയ കേട്ടു. അല്ലി മോൾക്ക് സർപ്രൈസായി അന്ന പാവയെ കൊടുക്കാൻ സുപ്രിയ ഓർഡർ കൊടുത്തു കഴിഞ്ഞു. എന്തായാലും ഈ വിശേഷം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.