ആളുകളുടെ മുന്നിൽ വെച്ച് എങ്ങാനും ചീത്ത പറഞ്ഞാൽ ഡിവോഴ്സ് ചെയ്തു കളയും! തുറന്നു പറച്ചിലുമായി മഞ്ജു പിള്ള

0

മഴവിൽ മനോരമ അവതരിപ്പിച്ച തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ പ്രേക്ഷക സ്വീകാര്യത ആർജ്ജിച്ച നടിയാണ് മഞ്ജു പിള്ള. നാടകത്തിലൂടെ സിനിമയിലേക്ക് പ്രവേശിച്ച താരം പിന്നീടങ്ങോട്ട് മിനിസ്ക്രീനിൽ സ്ഥിര സാന്നിധ്യമായി. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലിൽ ആണ് മഞ്ജു ഏറെ പ്രശസ്ത. എസ് പി പിള്ള യുടെ പേരമകളാണ് മഞ്ജുപിള്ള. ചായാഗ്രഹനും സംവിധായകനുമായ സുജിത് വാസുദേവാണ് മഞ്ജു പിള്ളയുടെ ഭർത്താവ്.

വർഷങ്ങളായി മിനിസ്ക്രീനിൽ ഉണ്ടെങ്കിലും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു തട്ടീം മുട്ടീം . പൂർണ്ണമായി ഹാസ്യത്തിൽ ചാലിച്ചെടുത്ത കഥയാണ് തട്ടീം മുട്ടീം. ഒരു ചെറിയ കുടുംബത്തിൽ നടക്കുന്ന രസകരമായ ചില വിശേഷങ്ങൾ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്ന പരമ്പര വലിയ ജനശ്രദ്ധയാണ് നേടിയെടുത്തത്. സമൂഹമാധ്യമത്തിൽ വളരെ ആക്റ്റീവ് ആയ മഞ്ജുപിള്ള തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

തൻറെ ഭർത്താവ് സംവിധാനം ചെയ്ത സിനിമയിലെ ലൊക്കേഷനിൽ ഉണ്ടായ ചില സംഭവങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചത്. സുജിത് സംവിധാനം ചെയ്ത ചിത്രം ജെയിംസ് ആൻഡ് ആലിസ്ൽ മഞ്ജു പിള്ളയും ഒരു കഥാപാത്രം ചെയ്തിരുന്നു. അഡ്വക്കേറ്റ് രോഹിണി എന്ന റോളായിരുന്നു താരം ചെയ്തത്. അതേസമയം പെട്ടെന്ന് ദേഷ്യം വരുന്ന പ്രാകൃതം ആയിരുന്നു സുജിത്തിന് എന്ന് മഞ്ജു പറയുന്നു. സന്ദർഭം നോക്കാതെ ചീത്ത പറഞ്ഞിരുന്നു.

പൃഥ്വിരാജ് നായകനായ ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ പോകും മുമ്പ് വീട്ടിൽ വച്ച് ഞാൻ ഭീഷണിപ്പെടുത്തി. ലൊക്കേഷനിൽ ഉറങ്ങാനും ചീത്ത പറഞ്ഞാൽ ഡൈവേഴ്സ് ചെയ്തു കളയും എന്ന് പറഞ്ഞു. ഈ കാര്യം ആണ് ഇപ്പോൾ മഞ്ജുപിള്ള പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. വീട്ടുകാര്യങ്ങളിൽ തൻറെ ഭർത്താവ് തനിക്ക് 100% മാർക്ക് തരുമെന്ന് താരം പറയുന്നു. എല്ലാകാര്യത്തിനും ഭർത്താവിൻറെ പൂർണ്ണ പിന്തുണ ഉണ്ടെന്നും താരം പറയുന്നു.