നയൻതാരയും വിഘ്‌നേശ് ശിവനും കേരളത്തിൽ ; റൺവേയിലൂടെ നയൻതാരയുടെ കൈകോർത്ത് പിടിച്ച് വിക്കി !

0

തെന്നിന്ത്യൻ സിനിമലോകത്തെ ലേഡീ സൂപ്പർസ്റ്റാറാണ് നയൻതാര. അവതാരകയായി എത്തി പിന്നീട് മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് സിനിമയിൽ നായികയായി എത്തിയ താരം തമിഴിലേയ്ക്ക് ചേക്കേറുകയായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി സൗത്ത് ഇന്ത്യയിലെ എല്ലാ
ഭാഷകളിലും ഇതിനോടകം തന്നെ താരം തന്റെതായ ഇടം കണ്ടെത്തികഴിഞ്ഞു. ഇക്കഴിഞ്ഞ ഇടയ്ക്കായിരുന്നു തമിഴ് സിനിമ സംവിധായകൻ വിഘ്‌നേഷ് ശിവയെ താരം വിവാഹം കഴിയ്ക്കാൻ പോകുകയാണ് എന്ന കാര്യം ആരാധകാരുമായി പങ്കുവെച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും വിഘ്‌നേഷ് ശിവൻ തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി ആരാധകാരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ വിഘ്‌നേഷ് ശിവൻ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രങ്ങൾ തന്നെയാണ് വൈറൽ ആയി മാറിയിരിയ്ക്കുന്നത്.

 

 

നയൻതാരയുടെ കൈ കോർത്തു പിടിച്ചുകൊണ്ടു ഫ്ലൈറ്റിൽ നിന്നുമിറങ്ങി നടന്നുവരുന്ന ഒരു ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്നത്. ഇരുവരും കൊച്ചിയിൽ എത്തിയെന്നാണ് സൂചന. വിഷു ആഘോഷിയ്ക്കുന്നതിനു വേണ്ടി ഒരുവരും കേരളത്തിൽ എത്തിയതാണ് എന്നാണ് ആരാധകരുടെ പക്ഷം. ചാർട്ടർഡ് ഫ്ലൈറ്റിലാണ് ഇരുവരും കൊച്ചിയിൽ എത്തിയിരിയ്ക്കുന്നത്. നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി വിഘ്‌നേഷ് ശിവൻ എപ്പോൾ എത്തിയാലും ആ ചിത്രങ്ങൾ എല്ലാം വൈറൽ ആയി മാറുകയും. മറ്റുള്ളവർ അത് പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്.

കാരണം അത്രമാത്രം ആരാധകരാണ് നയൻ താരയ്ക്ക് ഉള്ളത്. താരത്തിന്റെ വിശേഷങ്ങൾ അറിയുന്നതിന് വേണ്ടി ആരാധകർ കാത്തിരിയ്ക്കുകയാണ്. നാനും റൗഡി താൻ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും ഒരുമിയ്ക്കുന്നത്. തുടക്കത്തിൽ ഉണ്ടായിരുന്ന സൗഹൃദം പ്രണയത്തിലേയ്ക്ക് വഴി മാറുകയായിരുന്നു. ഉടൻ തന്നെ ഇരുവരുടെയും വിവാഹം ഉണ്ടാകും എന്ന് തന്നെയാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിയ്ക്കുന്നത്. കഴിഞ്ഞ തവണത്തെ ഓണവും താരം കേരളത്തിലായിരുന്നു ആഘോഷിച്ചത്. അന്ന് വിഘ്‌നേശ് ശിവൻ പങ്കുവെച്ച ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. എന്ന് വരെ താരം കേരളത്തിൽ ഉണ്ടാകും എന്ന കാര്യത്തിൽ ഒരു വ്യക്തതയും വന്നിട്ടില്ല.