ഉച്ച മയക്കത്തിന് ഇത്രയേറെ ഗുണങ്ങൾ ഉണ്ടായിരുന്നോ!

0

പകൽസമയത്തെ ചെറിയ നിദ്രകൾ എല്ലാവരും ഇഷ്ടപ്പെടുന്നതാണ്. പകൽസമയത്തെ ജോലിയിൽ നിന്നെല്ലാം ചെറിയ ഒരു ഇടവേള എടുക്കുന്നതിനും വിശ്രമിക്കുന്നതിനും എല്ലാം ഈ നിദ്ര സഹായിക്കുന്നു. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള ലഘു നിദ്രകൾ നല്ലതല്ല എന്നും കേട്ടുകേൾവി ഉണ്ട്. ശരിക്കും ഇത്തരത്തിൽ പകൽ സമയത്തുള്ള ലഘു നിദ്രകൾ നല്ലതാണോ അല്ലയോ എന്ന് ഒന്ന് അറിയാം. പകൽ സമയങ്ങളിലെ ലഘു നിദ്രകൾ പലപ്പോഴും നല്ലതാണ്.

ചില സമയങ്ങളിൽ ഇത് ആരോഗ്യം പ്രദാനം ചെയ്യുകയും, എന്നാൽ ചില സമയങ്ങളിൽ ആരോഗ്യത്തെ നശിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട് ഇത്. പ്രായമായവർ മുതൽ കുഞ്ഞുകുട്ടികൾ വരെ ഇഷ്ടപ്പെടുന്നതാണ് പകൽസമയത്തെ ഈ ചെറു നിദ്ര. എന്നാൽ ഉറക്ക കുറവ് മൂലം ഉണ്ടാകുന്ന ക്ഷീണം അകറ്റുന്നതിന് ഇത്തരത്തിലുള്ള ലഘു നിദ്ര നല്ലതാണ്. അതായത് 7 മണിക്കൂറിൽ കുറവ് സമയം ഉറങ്ങുന്ന ഒരാൾക്ക് അടുത്ത ദിവസം രാവിലെ കുറച്ചു സമയം ഇത്തരത്തിൽ രഘു നിദ്രയിൽ ഏർപ്പെടുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല.

ഉച്ചയ്ക്ക് ആഹാരത്തിന് ശേഷമുള്ള ലഘു നിദ്രയും ആരോഗ്യദായകം ആണ്. ഈ ഉച്ചമയക്കം ദഹനത്തിനും അതുപോലെ ഊർജ്ജസ്വലതയ്ക്കും കാരണമാകുന്നുണ്ട്. ഉന്മേഷവാനായി തുടർ ജോലികൾ ചെയ്യുന്നതും ഇത് സഹായിക്കും. ഏതെങ്കിലും രോഗാവസ്ഥയിൽ കൂടെ കടന്നു പോകുന്ന വ്യക്തിയാണ് എങ്കിൽ ഉച്ചമയക്കം നല്ലതാണ്. കാരണം ഇത് ഇത്തരക്കാരുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കാരണമാകും. പിഞ്ചു കുഞ്ഞുങ്ങൾക്ക് ഉറക്കം അത്യന്താപേക്ഷിതമാണ്.

ഇത് ഇവരുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇവർ സ്വമേധയ ഉറക്കത്തിലേക്ക് ആണ്ടു പോകാറുണ്ട്. ഇത്തരം ഉറക്കങ്ങൾ എല്ലാം തന്നെ നല്ലതാണ്. എന്നാൽ പോലും ഇത്തരത്തിലുള്ള ലഘു നിദ്രകളുടെ ദൈർഘ്യത്തെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. മൂന്നു മിനിറ്റു മുതൽ അഞ്ച് മിനിറ്റ് വരെയുള്ള ലഘു നിദ്രകൾ എപ്പോഴും നല്ലതാണ്. എന്നാൽ 30 മിനിറ്റ് മുതൽ മണിക്കൂറുകൾ നീളുന്ന നിദ്ര ആരോഗ്യത്തിന് ഒട്ടും അനുയോജ്യമല്ല. ഇത് മനുഷ്യ ശരീരത്തെ കൂടുതൽ ക്ഷീണത്തിൽ ഏക തള്ളിവിടുക മാത്രമാണ് ചെയ്യുക. അതുകൊണ്ടുതന്നെ ആരോഗ്യദായകമായ ലഘു നിദ്രകൾ സ്വീകരിച്ചുകൊണ്ട് ദൈർഘ്യമേറിയ ഉറക്കത്തിലേക്ക് വഴുതി വീഴാതിരിക്കുക.