അമിതവണ്ണം ആണോ നിങ്ങളുടെ പ്രശ്നം? വ്യായാമവും ഡയറ്റ് പ്ലാനും പാളി പോകാനുള്ള കാരണങ്ങൾ ഇവയാണ്!

0

അമിതവണ്ണം പലപ്പോഴും വലിയൊരു പ്രശ്നമായി മാറാറുണ്ട്. ശാരീരികമായും മാനസികമായും എല്ലാം അമിതവണ്ണം പലരെയും തളർത്താറുമുണ്ട്. അമിതവണ്ണം മൂലം പലരും പൊതുസ്ഥലങ്ങളിൽ നിന്നും സൗഹൃദ വലയങ്ങളിൽ നിന്നുമെല്ലാം ഒറ്റപ്പെടാറുമുണ്ട്. അതുകൊണ്ടുതന്നെ അമിതവണ്ണം ആരും ഇഷ്ടപ്പെടാറില്ല. വണ്ണം വെച്ചു കഴിഞ്ഞാൽ എങ്ങനെയും അത് കുറയ്ക്കുവാനുള്ള പദ്ധതികളും അവർ അതുകൊണ്ടുതന്നെ ആവിഷ്കരിക്കും.

അത് പ്രധാനപ്പെട്ടതാണ് ഡയറ്റിംഗും വ്യായാമം. കൃത്യമല്ലാത്ത ഡയറ്റിംഗ് വ്യായാമവും പലരെയും ക്ഷീണിതർ ആകാറുമുണ്ട്. എന്നാൽ പലർക്കും ഇത്തരത്തിലുള്ള പദ്ധതികൾ കൊണ്ട് വലിയ ഗുണങ്ങൾ ഒന്നും ഉണ്ടാകാറില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ വണ്ണം കൂടി എന്ന് തോന്നുമ്പോൾ തന്നെ അനാവശ്യ ഡയറ്റിംഗും വ്യായാമം ചെയ്യുന്നത് ഒഴിവാക്കി അതിനുള്ള പ്രധാന കാരണം എന്താണ് എന്നുവേണം കണ്ടെത്തുവാൻ. ശേഷം അനുയോജ്യമായ രീതിയിൽ വണ്ണം കുറയ്ക്കുകയാണ് വേണ്ടത്.

അമിത വണ്ണം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല ഉപായം വ്യായാമം തന്നെയാണ്. എന്നാൽ ശാരീരികക്ഷമത അനുസരിച്ചുള്ള വ്യായാമം മാത്രമേ ചെയ്യാൻ പാടുള്ളൂ. അല്ലാത്തപക്ഷം അത് മറ്റ് പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് ആയിരിക്കും. ഒപ്പം തന്നെ ആരോഗ്യകരമായ ഡയറ്റ് പ്ലാനും പുലർത്തി പോരണം. ഇത് ജീവിത ശൈലിയെ തന്നെ മാറ്റി മറിച്ചു കൊണ്ട് ആരോഗ്യകരമായ ജീവിതം നയിക്കുവാൻ ആയി സഹായിക്കും. ഒപ്പം തന്നെ വ്യായാമം ചെയ്യുമ്പോൾ ഒരു ബാഹ്യ പിന്തുണയും ആവശ്യമാണ്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന അമിത കൊഴുപ്പിനെ കത്തിച്ചുകളയാൻ വേണ്ടി വ്യായാമം ചെയ്യുമ്പോൾ അതിന് പ്രചോദനം നൽകുവാനും കൂടുതൽ ഊർജ്ജസ്വലതയോടെ വ്യായാമം വീണ്ടും തുടരുന്നതിനും ഈയൊരു ബാഹ്യ ശക്തി സഹായിയ്ക്കും.

തുടക്കത്തിൽ ഇച്ഛാശക്തിയോടെ കൂടി ഡയറ്റ് പ്ലാനുകൾ സ്വീകരിക്കുന്ന പലരും പിന്നീട് അത് തുടർന്ന് പോകാറില്ല. ഒന്നും നടക്കുന്നില്ല എന്ന നഷ്ടബോധം ഇത്തരക്കാരെ ഇച്ഛാശക്തിയെ ഇല്ലാതാക്കി കളയുന്നു. തുടർന്ന് പഴയ രീതിയിലുള്ള ഭക്ഷണക്രമത്തിൽ ഏക തന്നെ ഇവർ വഴുതി വീഴുകയും ചെയ്യപ്പെടും. ഇത് ഇത്തരക്കാരുടെ വണ്ണം ഇരട്ടി ആകുന്നതിലാണ് കലാശിക്കുക. ഉറക്കക്കുറവും നീണ്ടുനിൽക്കുന്ന സമ്മർദ്ദവും ഉത്കണ്ഠയും പലപ്പോഴും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനു കാരണമാകാറുണ്ട്.

മോശം ഉറക്കവും നിരന്തരമായ സമ്മർദ്ദവും വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളെ ബാധിക്കുന്നു, ഇത് ആവശ്യത്തിലധികം ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നു. അത് വയറ്റിലെ വിസറൽ കൊഴുപ്പിനെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ ഭാരം വയ്ക്കുന്നതിനു കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ആദ്യം ശരീര ഭാരം കുറയ്ക്കണമെന്ന ലക്ഷ്യബോധവും അതിനുവേണ്ടി കൃത്യവും ശരിയും ആയ രീതിയിലുള്ള ഡയറ്റ് പ്ലാനുകളും വ്യായാമങ്ങളും ശീലമാക്കുകയും ആണ് വേണ്ടത്. ഒപ്പം തന്നെ ഇത് തുടർന്ന് പോകുന്നതിനുള്ള ഇച്ഛാശക്തിയും.