മേക്കപ്പും കളറും എല്ലാം കഷ്ടം തന്നെ. സീരിയൽ നടി അശ്വതി ശ്രീകാന്ത് പങ്കുവെച്ച ചിത്രങ്ങൾക്ക് വിമർശന പെരുമഴ. വായടപ്പിച്ച് നടിയും.

0

ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന ചക്കപ്പഴം സീരിയലിലെ പ്രധാന നടിയാണ് അശ്വതി ശ്രീകാന്ത് . സീരിയലിൽ ഉഷ ഉത്തമൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വതി ശ്രീകാന്ത് ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഈ വർഷം ആഗസ്റ്റ് 20 നണ് ചക്കപ്പഴം എന്ന സീരിയൽ അവതരണം ഫ്ലവേഴ്സ് ടിവി തുടങ്ങിയത്.

മലയാളി പ്രേക്ഷകരുടെ സ്വീകരണമുറി അവിസ്മരണീയമാക്കിയ അശ്വതി ശ്രീകാന്ത് പല എപ്പിസോഡുകളിലും അഭിനയ മികവ് കൊണ്ട് മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ആർ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചക്കപ്പഴം എന്ന സീരിയൽ ഇതിനകം തന്നെ വലിയ ഒരു ആരാധക വൃത്തത്തിൻറെ പിന്തുണ നേടിയിട്ടുണ്ട്.

എന്നാൽ ക്രിസ്മസ് ദിനത്തിൽ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വിമർശനത്തിന് ഇടയായി. ക്രിസ്മസ് ഡ്രസ്സിൽ താരം ചെയ്ത ഫോട്ടോ ഷൂട്ട് വൈറൽ ആയതോടെ ആണ് വിമർശനങ്ങളും എത്തിയത്. താരത്തിൻറെ ആരാധകർ ആശംസകൾ നേരുമ്പോൾ, മേക്കപ്പ് കൂടിപ്പോയി എന്ന് ചിലർ പറയുന്നു. സാധാരണയായി നാടൻ ശൈലിയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന അശ്വതി അല്പം മോഡേൺ ലുക്കിലാണ് ചിത്രം പങ്കുവെച്ചത്.

താരത്തിൻറെ പുതിയ ചിത്രങ്ങളെ അഭിനന്ദിച്ചും എതിർത്തും നിരവധി പേർ എത്തുന്നു. കളറും മേക്കപ്പും എല്ലാം കഷ്ടം തന്നെ എന്ന അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാൽ ഇവരുടെയൊക്കെ വായ അടക്കി രംഗത്തുവന്നിരിക്കുകയാണ് നടി.”പേഴ്സണൽ ലൈഫിൽ പോരേ ലാളിത്യം? മേക്കപ്പ് ഒക്കെ പ്രൊഫഷൻ ഭാഗമാണ്”ഒന്നും മറുപടിയാണ് വിമർശകർക്ക് താരം നൽകിയിട്ടുള്ളത് .