കുറുമ്പി മമ്മി വാവയ്ക്ക് ഒന്നും തരില്ല; രസകരമായ വീഡിയോയുമായി പേർളിഷ്!

0

ബിഗ് ബോസ് മലയാളം സീസൺ വണ്ണിലൂടെ പൂവിട്ട പ്രണയമായിരുന്നു പേളിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും. പേർളിഷിന്റെ പ്രണയം മലയാളികൾ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. തുടർന്നുള്ള ഇരുവരുടെയും വിവാഹവും സന്തോഷ നിമിഷങ്ങളും എല്ലാം ശ്രീനിഷും പേളിയും സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. അതിനെല്ലാം ശേഷമാണ് ഇപ്പോൾ പോളിഷ് ദമ്പതികൾക്ക് ഒരു കുഞ്ഞു മാലാഖ ജനിച്ചത്. ഗർഭിണിയായതു മുതൽ പേളി ചെറിയ ഒരു സന്തോഷ നിമിഷം ആണെങ്കിൽ പോലും അതെല്ലാം സമൂഹമാധ്യമങ്ങൾ വലിയ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. അത് എല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചതും. കുഞ്ഞു പേളി ജനിച്ച അന്ന് തന്നെ കുഞ്ഞിന്റെ ചിത്രവുമായി പേളി എത്തിയിരുന്നു. തുടർന്ന് തിരികെ വീട്ടിലേക്കുള്ള പേളിയുടെയും കുഞ്ഞിന്റെയും വരവും ഇരുവരും ആഘോഷമാക്കി ആയിരുന്നു.

അത്തരത്തിൽ ഇന്നിപ്പോൾ കുഞ്ഞിനൊപ്പം ഉള്ള ഒരു രസകരമായ വീഡിയോയാണ് പേളിയും ശ്രീനിഷും സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനെ കളിപ്പിക്കുന്ന ശ്രീനിഷും ശ്രീനിഷിനെ തന്നെ നോക്കിയിരിക്കുന്ന കുഞ്ഞു പേളിയും ആണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. കുഞ്ഞിനെ കുളിപ്പിക്കുന്നതിന് വേണ്ടി ശ്രീനിഷ് പറയുന്ന വാക്കുകളാണ് ഏറെ രസകരം ആയിട്ടുള്ളത്. ‘മമ്മി കുറുമ്പിയാ, ഞാൻ ചോദിച്ചുവാങ്ങിച്ചുതരാം കേട്ടോ’, എന്ന സംഭാഷണത്തിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. മമ്മിയുടെ ഷൂ, ഹെയർ ബാൻഡ് മേക്ക് അപ് സെറ്റ് എല്ലാം വാങ്ങി തരാം, തരുമോന്ന് ചോദിക്ക് വാവേ എന്ന് ശ്രീനി പറയുമ്പോൾ, ഇല്ല തരില്ല എന്ന് ക്യാമറയ്ക്ക് പിന്നിലായി ഇരുന്നുകൊണ്ട് പേളി മറുപടി പറയുന്നുമുണ്ട്. പേളിയാണ് വീഡിയോ പകർത്തിയിരിക്കുന്നത്.

ഇതിനോടകംതന്നെ പേളി പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഇതിനോടകംതന്നെ വീഡിയോ കണ്ടിരിക്കുന്നത്. എന്തായാലും കുഞ്ഞു പേളിയുടെ മറ്റു വിശേഷങ്ങൾ അറിയുവാനുള്ള ആകാംഷയിലും കാത്തിരിപ്പിലുമാണ് പേർളിഷ് ആരാധകർ.